ഏറ്റുമാനൂർ ക്ഷേത്രത്തിൽ തിരുവാഭരണം കാണാതായ സംഭവം; ആറ് ഉദ്യോഗസ്ഥർക്ക് ദേവസ്വം ബോർഡ് കാരണം കാണിക്കൽ നോട്ടീസ് നൽകി

New Update

publive-image

Advertisment

കോട്ടയം: ഏറ്റുമാനൂർ ക്ഷേത്രത്തിൽ തിരുവാഭരണം കാണാതായ സംഭവത്തിൽ ആറ് ഉദ്യോഗസ്ഥർക്ക് ദേവസ്വം ബോർഡ് കാരണം കാണിക്കൽ നോട്ടീസ് നൽകി. മാല നഷ്ടപ്പെട്ടത് ബോർഡിനെ അറിയിക്കാത്തതിനാണ് നടപടി.

കമ്മീഷണർ എസ് അജിത് കുമാർ, വൈക്കം ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർ, ഏറ്റുമാനൂർ ദേവസ്വം അസിസ്റ്റൻറ് കമ്മീഷണർ, ഏറ്റുമാനൂർ ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, മുൻ അസിസ്റ്റൻറ് കമ്മീഷണർ, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എന്നിവർക്കെതിരെയാണ് നടപടി.

ഈ ഉദ്യോഗസ്ഥർക്ക് വീഴ്ച വന്നതായി ദേവസ്വം വിജിലൻസ് കണ്ടെത്തിയിരുന്നു. വിശദീകരണം കിട്ടിയ ശേഷം വകുപ്പ് തല നടപടിയിലേക്ക് കടക്കും. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

NEWS
Advertisment