ഉഴവൂർ: കുറിച്ചിത്താനത്ത് നിന്ന് പെരുന്താനം കൂടി ഉഴവൂർക്ക് പോകുന്ന കെ.ആര്‍ നാരായണൻ റോഡിന്റെ പെരുന്താനം പാലം പണിതിട്ട് ഏകദേശം 40 വർഷത്തിന് മുകളിലായിട്ടുണ്ട്. അന്തരിച്ച മുൻ രാഷ്‌ട്രപതി ഡോ. കെ.ആര്‍ നാരായണന്റെ സ്‌മൃതി മണ്ഡപം സ്ഥിതി ചെയുന്നത് ഈ റോഡിനോട് ചേർന്നാണ്.
അദ്ദേഹത്തിന്റെ സ്‌മൃതി മണ്ഡപം സന്ദർശിക്കുവാൻ ധാരാളം വിഷിഷ്ടാതിഥികൾ ഇതിലെ വരുന്നതാണ്. കൂടാതെ കുറിച്ചിത്താനത്ത് നിന്ന് ഉഴവൂർക്ക് പോകുവാൻ ദൂരം കുറഞ്ഞ റോഡ് ആയതിനാൽ ദിവസവും നൂറുകണക്കിന് വാഹങ്ങൾ കടന്നു പോകുന്ന വഴിയുമാണ്.
ഈ റോഡിൽ കൂടി കെഎസ്ആര്‍ടിസി ബസ് സർവീസ് ഉണ്ടായിരുന്നതാണ്. ഈ പാലത്തിന്റെ അടിഭാഗം കമ്പി തുരുമ്പിച്ച് കോൺക്രീറ്റ് ഇളകി വിണ്ടു പോയികൊണ്ടിരിക്കുകയാണ്. ഇതുമൂലം പാലത്തിന് ബലക്ഷയം ഉണ്ടായിരിക്കുകയാണ്. എത്രയും പെട്ടെന്നു തന്നെ ഈ പാലം ബലപ്പെടുത്തുന്നതിന് വേണ്ട മേൽനടപടികൾ അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് നാട്ടുകാർ ഒന്നടങ്കം ആവശ്യപെടുന്നു.