പാലാ ആയൂർവേദ ആശുപത്രിയിൽ സ്പോർട്സ് മെഡിസിൻ ചികിത്സാ വിഭാഗം ആരംഭിക്കണം - നഗരസഭ

New Update

publive-image

Advertisment

പാലാ: നിരവധി കായികപരിശീലന കേന്ദ്രങ്ങളും അന്തർദേശീയ നിലവാരമുള്ള മത്സര കേന്ദ്രങ്ങളും ഉള്ള പാലായിൽ സ്പോർട്സ് മെഡിസിൻ വിഭാഗത്തിൽ ചികിത്സ ലഭ്യമാക്കുവാൻ നടപടി ആവശ്യപ്പെട്ട് കായിക വകുപ്പ് മന്ത്രിയ്ക്കും ആരോഗ്യ വകുപ്പു മന്ത്രിക്കും നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര നിവേദനം നൽകി.

പാലാ ആയൂർവേദ ആശുപത്രിയോട് അനുബന്ധിച്ചാണ് ചികിത്സാ വിഭാഗം ആരംഭിക്കണമെന്നുള്ള ആവശ്യം ഉന്നയിച്ചിട്ടുള്ളത്. ഈ ആവശ്യം ഉന്നയിച്ചു കൊണ്ട് നഗരസഭാ കൗൺസിലിൽ ഷാജു തുരുത്തൻ അവതരിപ്പിച്ച പ്രമേയം നഗരസഭ പാസ്സാക്കിയിരുന്നു.

കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുന്നതോടെ മത്സര കേന്ദ്രങ്ങളും പരിശീലന കേന്ദ്രങ്ങളും വീണ്ടും സജീവമാകുകയും നിരവധി കായിക താരങ്ങൾ മത്സരങ്ങൾക്കും പരിശീലനങ്ങൾക്കുമായി പാലായിൽ എത്തിച്ചേരുമെന്നും നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കരയും ഉപാദ്ധ്യക്ഷ സിജി പ്രസാദും ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷൻ ബൈജു കൊല്ലം പറമ്പിലും അറിയിച്ചു.

സമീപ മേഖലയിൽ കായിക ചികിത്സാ വിഭാഗങ്ങൾ നിലവിലില്ലാത്തത് കായിക താരങ്ങളെ പ്രതികൂലമായി ബാധിക്കുന്നതായി അവർ പറഞ്ഞു. കായിക ആരോഗ്യ ചികിത്സാ വിഭാഗം ആരംഭിക്കുന്നത് കായിക താരങ്ങൾക്കും പരിശീലകർക്കും എല്ലാം വളരെ പ്രയോജനം ചെയ്യുമെന്ന് അവർ നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ആവശ്യം നടപ്പാക്കി ലഭിക്കുവാൻ രാഷ്ട്രീയ ഇടപെടലിനായി എൽ.ഡി.എഫ് സംസ്ഥാന നേതാവ് ജോസ്.കെ.മാണിക്കും നിവേദനം നൽകി.

NEWS
Advertisment