/sathyam/media/post_attachments/QvIcwvLJstGhHnTb7BDz.jpg)
ഉഴവൂര്‍: ഉഴവൂർ ഗ്രാമപഞ്ചായത്തിന്റെ 2020-21 വാർഷികപദ്ധതിയിലെ സമഗ്ര വിള പരിപാലനം - വളം വിതരണം ആരംഭിച്ചു. കാര്‍ഷികമേഖലക്കു ഉണർവ് നൽകികൊണ്ട് കര്‍ഷകന് ഇഷ്ട്മുള്ള വിളകൾക്ക് ആവശ്യമുള്ള വളം 50 ശതമാനം സബ്‌സിഡി നൽകി വിതരണം ചെയ്യുന്ന പദ്ധതിയാണിത്.
യൂറിയ, രാജ്‌ഫോസ്, പൊട്ടാഷ്, ഫാക്ടമ്പോസ്, വേപ്പിൻ പിണ്ണാക്ക്, കുമ്മായം അടക്കമുള്ള വളങ്ങളിൽ ഇഷ്ട്മുള്ള വളം തിരഞ്ഞെടുക്കാൻ പറ്റുന്ന രീതിയിൽ ആണ് ഈ പദ്ധതി ക്രമീകരിച്ചിരിക്കുന്നത്.
ആദ്യ ഘട്ടത്തിൽ ഒരു വാർഡ് ൽ നിന്ന് 40 പേർക്ക് വീതം 520 കർഷകർക്കാണ് വളം വിതരണം ചെയ്യുന്നത്. ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ വിതരണോദ്‌ഘാടനം നിർവഹിച്ചു. സഹകരണ ബാങ്ക് പ്രസിഡന്റ് ബേബി കാനാട്ട് മുഖ്യാതിഥിയായി.
/sathyam/media/post_attachments/K8iK9t8TMrrBLhWA26Pz.jpg)
വൈസ് പ്രസിഡന്റ് റിനി വിൽസൺ, സ്ഥിരസമിതി അധ്യക്ഷന്മാരായ ന്യൂജന്റ് ജോസഫ്, തങ്കച്ചൻ കെ എം, അഞ്ചു പി ബെന്നി, മെമ്പർമാരായ ജസീന്ത പൈലി, സുരേഷ് വി ടി, സിറിയക് കല്ലടയിൽ, ബിനു ജോസ്, ഏലിയാമ്മ കുരുവിള, മേരി സജി, ബിൻസി അനിൽ, ശ്രീനി തങ്കപ്പൻ സെക്രട്ടറി സുനിൽ എസ് , കൃഷി ഓഫീസർ ഹാരിസ്, അസിസ്റ്റന്റ് കൃഷി ഓഫീസർ രാജേഷ്, കൃഷി വികസന സമിതി അംഗങ്ങൾ ആയ ഷെറി വെട്ടുകല്ലേൽ, വിനോദ് പുളിക്കനിരപ്പേൽ എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.
ഈ കോവിഡ് കാലത്ത് മണ്ണിൽ പണിയെടുക്കുന്ന കര്ഷകന് ഈ പദ്ധതിക്ക് ആശ്വാസം ഏകാൻ സാധിക്കട്ടെ എന്ന് പ്രസിഡന്റ് അഭിപ്രായപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us