New Update
Advertisment
കുറവിലങ്ങാട്:ഓസോണ്‍ ദിനാചരണത്തിന്റെ ഭാഗമായി ദേവമാതാ കോളജില്‍ വെബിനാര്‍ നടത്തുന്നു. കോളജ് കെമിസ്ട്രി വിഭാഗത്തിന്റെ നേതൃത്വത്തിലാണ് കോളജ് ഐക്യുഎസിയുടെ സഹകരണത്തോടെ വ്യാഴാഴ്ച വൈകുന്നേരം നാലിന് വെബിനാര്‍ നടത്തുന്നത്.
ഓസോണ്‍ പാളി സംരക്ഷണം, കെമിസ്റ്റ് എന്ന നിലയിലുള്ള പങ്ക് എന്നവിഷയത്തിലാണ് വെബിനാര്‍. തമിഴ്‌നാട് സെന്‍ട്രല്‍ സര്‍വകലാശാല അസി.പ്രഫ. ഡോ. ജോണ്‍ പ്രകാശ് വെബിനാര്‍ നയിക്കും.
കോര്‍ഡിനേറ്റര്‍ ഡോ. ആന്‍സമ്മ തോമസ്, കണ്‍വീനര്‍ അസി.പ്രഫ. സാന്ദ്ര ജോര്‍ജ്, ജോയിന്റ് കണ്‍വീനര്‍മാരായ അസി.പ്രഫ. ദീപ്തി ജോണ്‍, അസി.പ്രഫ. വിദ്യ ജോസ്, ഡോ. ടോണി തോമസ്, ഐക്യുഎസി ടീം എന്നിവര്‍ നേതൃത്വം നല്‍കുമെന്ന് പ്രിന്‍സിപ്പല്‍ ഡോ. സുനില്‍ സി. മാത്യു അറിയിച്ചു.