/sathyam/media/post_attachments/T0RyvAOzadsk1TYbiRLv.jpg)
മരങ്ങാട്ടുപള്ളി:വനിതകളുടെ ശാക്തീകരണം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ലോക്സഭയിൽ പാസാക്കിയത് 33 ശതമാനം വനിതാ സംവരണ ബിൽ രാജ്യസഭയിലും പാസ്സാക്കിയെടുക്കുന്നതിന് രാഷ്ട്രീയകക്ഷികൾ മുന്നിട്ടിറങ്ങണമെന്ന് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റും വനിതാ കോൺഗ്രസ് എം സംസ്ഥാന പ്രസിഡണ്ടുമായ നിർമ്മല ജിമ്മി പറഞ്ഞു.
കേരള വനിതാ കോൺഗ്രസ് മരങ്ങാട്ടുപള്ളി മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. മരങ്ങാട്ടുപിള്ളി വനിതാ കോൺഗ്രസ് (എം) മണ്ഡലം കമ്മിറ്റിയും പുനസംഘടനയും നടത്തി. വനിതാ കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റ് നിർമ്മല ദിവാകരൻ അധ്യക്ഷത വഹിച്ച യോഗം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റും വനിതാ കോൺഗ്രസ് (എം) സംസ്ഥാന അധ്യക്ഷയുമായ നിർമ്മല ജിമ്മി ഉദ്ഘാടനം ചെയ്തു.
കേരള കോൺഗ്രസ് (എം) സംസ്ഥാന സ്റ്റീയറിങ് കമ്മിറ്റി അംഗം ഡോ. സിന്ധുമോൾ ജേക്കബ്, വനിതാ കോൺഗ്രസ് (എം) കടുത്തുരുത്തി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ജീന സിറിയക്ക്, കേരള കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റും പഞ്ചായത്ത് പ്രസിഡന്റ്റുമായ ബെൽജി ഇമ്മാനുവേൽ, സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം എം തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോൺസൺ പുളിക്കിയിൽ, പഞ്ചായത്ത് അംഗങ്ങൾ ആയ ശാലു ബെന്നി, ലിസി ജോർജ്, ജാൻസി ടോജോ തുടങ്ങിയവർ പ്രസംഗിച്ചു.
കേരള കോൺഗ്രസ് (എം) മണ്ഡലം സെക്രട്ടറി മോളി ജോസഫ് യോഗത്തിൽ സ്വാഗതം ആശംസിച്ചു. പഞ്ചായത്ത്‌മെമ്പർ ശാലു ബെന്നി കൃതജ്ജത അറിയിച്ചു. വനിതാ കോൺഗ്രസ് (എം) എല്ലാ വാർഡ് കമ്മിറ്റികളും ശക്തിപ്പെടുത്താൻ തീരുമാനിച്ചു.
പുതിയ ഭാരവാഹികൾ: പ്രസിഡന്റ് : നിർമല ദിവാകരൻ, ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി. ഡോ. റാണി ജോസഫ്, വൈസ് പ്രസിഡന്റുമാർ,1. ശാലു ബെന്നി, 2. ലിസി ജോർജ്, സെക്രെട്ടറിമാർ: 1. മോളി ജോസഫ്, 2. ജാൻസി ടോജോ. നിയോജകമണ്ഡലം പ്രതിനിധികള്‍:1. ദീപാ ഷാജി 2. എൽസി സ്റ്റീഫൻ 3. ബിന്ദു ഷിബു.4. ലിസി ഫ്രാൻസിസ്. എക്സിക്യൂട്ടീവ് കമ്മിറ്റി കൺവീനർ. സിൽബി ജെയ്സൺ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us