അതിരമ്പുഴ പള്ളിയിൽ 71 മെഴുകുതിരികൾ തെളിച്ചു പ്രധാനമന്ത്രിയുടെ ജന്മദിനം ആഘോഷിച്ചു

New Update

publive-image

അതിരമ്പുഴ:ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയുടെ ജന്മദിനാഘോഷം ബിജെപി ഏറ്റുമാനൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രശസ്ത തീർത്ഥാടന കേന്ദ്രമായ അതിരമ്പുഴ സെൻറ് മേരിസ് ഫോറോനാ പള്ളിയിൽ 71 മെഴുകുതിരികൾ തെളിച്ചു ആഘോഷിച്ചു.

Advertisment

publive-image

അതോടൊപ്പം വികാരി റവ. ഡോ. ജോസഫ് മുണ്ടകത്തിലിനെ ബിജെപി ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തിൽ സന്ദർശിക്കുകയും സമകാലിക സാമൂഹ്യ കാര്യങ്ങൾ സംസാരിക്കുകയും ചെയ്തു.

publive-image

വികാരി റവ. ഡോ. ജോസഫ് മുണ്ടകത്തിലിൽ ഭാരതത്തിന്റെ പ്രധാനമന്ത്രിക്ക് പ്രാത്ഥന ആശംസകൾ നേരുകയും ചെയ്തു. നോബെല്‍ മാത്യു ജില്ലാ പ്രസിഡന്റ്‌, ജില്ലാ കമ്മിറ്റി അംഗം റെജി പൊടിപാറ, സംസ്ഥാന സമിതി അംഗം ജോസഫ് പട്ടിത്താനം,സംസ്ഥാന കൌൺസിൽ അംഗം, സി.എന്‍ സുഭാഷ്, മണ്ഡലം പ്രസിഡന്റ്‌, കെ.ജി ജയചന്ദ്രൻ, കോട്ടയം മണ്ഡലം പ്രസിഡന്റ്‌ അനിൽകുമാർ, നട്ടാശ്ശേരി കൗൺസിലർ ബിനു, നിയോജകമണ്ഡലം ജനറൽ സെക്രട്ടറിമാരായ ആന്റണി അറയിൽ, മഹേഷ്‌ രാഘവൻ, സംസ്ഥാന ന്യൂനപക്ഷ മോർച്ച ജില്ലാ വൈസ് പ്രസിഡന്റ്‌ ജോഷി പടവെട്ടുംകാല, ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡന്റ്‌ ഷാജി ജോൺ, ആതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ്‌ ടോണി ജോർജ്, ഏറ്റുമാനൂർ ടൗൺ വാർഡ് പ്രസിഡന്റ്‌ സുരേഷ് വടക്കേടം, ഐ. റ്റി സെൽ കൺവീനർ രതീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

kottayam news
Advertisment