/sathyam/media/post_attachments/MKWLzsTKVWtLdpf25off.jpg)
പാല: കേരള സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതി ആദ്യഘട്ടത്തിൽ തന്നെ ഏറ്റെടുത്ത ഉഴവൂർ ഗ്രാമപഞ്ചായത്തിലെ രണ്ടാമത്തെ വിളവെടുപ്പ് സ്റ്റീഫൻ കുഴിപ്പ്ളാക്കിൽന്റെ വീട്ടിൽ വെച്ച് നടന്നു. യുവകർഷകരായ സ്റ്റാലിൻ സ്റ്റീഫൻ, സ്റ്റാൻലി സ്റ്റീഫൻ എന്നിവരുടെ മത്സ്യകുളങ്ങളിൽ ആണ് വിളവെടുപ്പ് നടന്നത്.
ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ ന്റെ അധ്യക്ഷതയിൽ ചേർന്ന വിളവെടുപ്പ് ഉത്സവം ഉഴവൂർബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ സിന്ധുമോൾ ജേക്കബ് ഉദ്ഘടനം ചെയ്തു്. രണ്ട് സെന്റ് പടുതാ കുളത്തിലാണ് കൃഷി നടത്തിയത്.
/sathyam/media/post_attachments/idczmcLsRGQZewpGCC1w.jpg)
ലോക്ക് ഡൌൺ കാലം ഫലപ്രദമായി ഉപയോഗിച്ച യുവകർഷകരെ എല്ലാവരും അഭിനന്ദിച്ചു. മത്സ്യകൃഷി കൂടാതെ കോഴി, പച്ചക്കറി തുടങ്ങിയ വിവിധ തരം കൃഷികളും പുരയിടത്തിൽ ഇവരുടെ നേതൃത്തത്തിൽ നടന്നു വരുന്നു.
വൈസ് പ്രസിഡന്റ് ശ്രീമതി റിനി വിൽസൺ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ തങ്കച്ചൻ കെ എം, ഫിഷറീസ് ഡിപ്പാർട്മെന്റ് ഓഫീസർ ശ്രീമതി ജൈനമ്മ, സമീപവാസികൾ പങ്കെടുത്തു