/sathyam/media/post_attachments/0ODXxYBahqG6rOgNyn31.jpg)
കുറവിലങ്ങാട്: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടികളുടെ ഭാഗമായി ലൈഫ് മിഷൻ പദ്ധതിയിലൂടെ പഞ്ചായത്ത് നിർമിച്ച 5 വീടുകളുടെ താക്കോൽദാന കർമ്മം പ്രസിഡന്റ് മിനി മത്തായി നിർവഹിച്ചു.
സ്വന്തമായി സ്ഥലവും വീടും ഇല്ലാതിരുന്ന 10 ഗുണഭോക്താക്കളാണ് പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെട്ടിരുന്നത്. അതിൽ 9 പേർക്ക് സ്ഥലം വാങ്ങുന്നതിനും ഒരാൾക്ക് വീട് പണിയുന്നതിനുമാണ് തുക അനുവദിച്ചിരുന്നത്.
സ്ഥലത്തിന് 2 ലക്ഷവും വീടിന് 4 ലക്ഷവും ചേർത്ത് 6 ലക്ഷം രൂപയാണ് ഒരാൾക്ക് അനുവദിച്ചിരുന്നത്. 9 പേർക്ക് സ്ഥലം വാങ്ങി നൽകി. അതിൽ 5 പേരാണ് വീടുപണി പൂർത്തിയാക്കിയത്. സംസ്ഥാന ഫണ്ടിൽ നിന്നും ലഭിച്ച 2 ലക്ഷം രൂപ ഒഴികെ മുഴുവൻ തുകയും പഞ്ചായത്ത് ഫണ്ടിൽ നിന്നാണ് ചിലവഴിച്ചത്.
സമയബന്ധിതമായി ഭവനനിർമാണം പൂർത്തീകരിച്ച 5 പേരെയും പ്രസിഡന്റ് അഭിനന്ദിച്ചു. ശേഷിക്കുന്ന 4 വീടുകൾ പൂർത്തീകരണത്തോട് അടുത്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യ സജികുമാർ അദ്ധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് അൽഫോൻസാ ജോസഫ്, ടെസ്സി സജീവ്, എം.എൻ രമേശൻ, ബേബി തൊണ്ടാംകുഴി, കമലാസനൻ ഈ.കെ, ജോയിസ് അലക്‌സ്, ലതികാ സാജു, രമാ രാജു, ബിജു ജോസഫ്, എം.എം ജോസഫ്, ഡാർളി ജോജി, വിനു കുര്യൻ, പഞ്ചായത്ത് സെക്രട്ടറി രാജേഷ് റ്റി വർഗീസ്, ഹരികുമാർ വി.കെ, റോസിലി ജോസഫ് എന്നിവർ പ്രസംഗിച്ചു.
ലൈഫ് മിഷൻ ഭവനനിർമാണ പദ്ധതിയിൽ ഉൾപ്പെടുത്തി കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിൽ നിർമ്മാണം പൂർത്തിയാക്കിയ വീടുകളുടെ താക്കോൽ ദാനം പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി നിർവഹിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us