/sathyam/media/post_attachments/xQqKz5fr0M2FLojzEwp2.jpg)
പാലാ:പ്രമേഹ ചികിത്സാ രംഗത്ത് ശ്രദ്ധേയമായ നിരവധി നേട്ടങ്ങളും ബഹുമതികളും ഏറ്റുവാങ്ങിയ സീനിയര്‍ ഫിസിഷ്യനാണ് ഡോ. ജി. ഹരീഷ്‌കുമാര്‍. മൂന്ന് ആശുപത്രികളില്‍ സീനിയര്‍ ഫിസിഷ്യനും ഡയബറ്റോളജിസ്റ്റുമായി സേവനമനുഷ്ഠിക്കുന്ന ഡോ. ഹരീഷ് കുമാറിന് സ്വന്തമായി പ്രമേഹ രോഗ ചികിത്സാ ക്ലിനിക്കുമുണ്ട്.
കര്‍ണ്ണാടക ഗുല്‍ബര്‍ഗയിലെ എം.ആര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും എം.ബി.ബി.എസും, ഡാവന്‍ഗരെ ജെ.ജെ.എം. മെഡിക്കല്‍ കോളേജില്‍ നിന്നും എം.ഡി.യും ഉന്നതമാര്‍ക്കോടെ പാസായ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒരു വര്‍ഷം സീനിയര്‍ ഹൗസ് സര്‍ജന്‍സിയും ചെയ്തു.
ഇപ്പോള്‍ ഭരണങ്ങാനം ഐ.എച്ച്.എം. ആശുപത്രിയിലും തിരുവല്ല നിരണം കടപ്ര എസ്.എന്‍. ആശുപത്രിയിലും സീനിയര്‍ ഫിസിഷ്യനാണ്. രാമപുരത്ത് സ്വന്തമായി ഡയബറ്റിസ് & മെഡിക്കല്‍ സ്‌പെഷ്യാലിറ്റീസ് ക്ലിനിക്കുമുണ്ട്.
എം.ഡി. മെഡിസിന്‍ കരസ്ഥമാക്കിയതിനുശേഷം കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ഒരു വര്‍ഷം മെഡിസിനിലും സ്‌പെഷ്യാലിറ്റി വിഭാഗം കാര്‍ഡിയോളജിയിലും ജോലി ചെയ്തു (1995-1996).
96 മുതല്‍ 2005 വരെ പ്രവിത്താനം മാര്‍ കാവുകാട്ട് മെമ്മോറിയല്‍ ആശുപത്രിയില്‍ സീനിയര്‍ ഫിസിഷ്യനായിരുന്നു. പിന്നീട് വര്‍ഷങ്ങളോളം ദമാമിലെ ബദര്‍ അല്‍ ഡിസ്‌പെന്‍സറിയില്‍ സീനിയര്‍ ഇന്റേര്‍ണിസ്റ്റായി ജോലി ചെയ്തു. 2013 മുതല്‍ മേരിഗിരി ആശുപത്രിയില്‍ സീനിയര്‍ ഫിസിഷ്യനാണ്.
അസോസിയേഷന്‍ സ്ഥാനങ്ങള്‍:
ലൈഫ് മെമ്പര്‍ ഓഫ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍
ലൈഫ് മെമ്പര്‍ ഓഫ് അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യ
ലൈഫ് മെമ്പര്‍ ഓഫ് റിസേര്‍ച്ച് സൊസൈറ്റി ഓഫ് സ്റ്റഡി ഓഫ് ഡയബറ്റിസ് ഇന്‍ ഇന്ത്യ (RSSDI)
മെമ്പര്‍ ഓഫ് റോട്ടറി ഇന്റര്‍നാഷണല്‍
ഐ.എം.എ. സെക്രട്ടറി, പാലാ (1999-2000)
റോട്ടറി സെക്രട്ടറി പാലാ (1997-1998)
ചെയര്‍മാന്‍ ഐ.എം.എ. - എ.എം.എസ്. (2006-2009, 2014-17)
പ്രസിഡന്റ് റോട്ടറി ക്ലബ്ബ് പാലാ (2006-07)
പ്രസിഡന്റ് ഐ.എം.എ. പാലാ (2013-2014)
കമ്മ്യൂണിറ്റി സര്‍വ്വീസ് ചെയര്‍മാന്‍ റോട്ടറി ക്ലബ്ബ് (2002-06, 2007-09, 2013-15, 2016-21)
സ്റ്റേറ്റ് ട്രഷറര്‍ ഓഫ് അസോസിയേഷന്‍ ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യ കേരളാ ചാപ്റ്റര്‍ (2002-05)
ഐ.എം.എ. കേരള സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി (2017-18)
ഐ.എ.എ.ഡി. ടാസ്‌ക് ഫോഴ്‌സ് ചെയര്‍മാന്‍ കോട്ടയം (2015-2016)
ജോയിന്റ് സെക്രട്ടറി, അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യ (എ.പി.ഐ.) കേരള സ്റ്റേറ്റ് ചാപ്റ്റര്‍ (2016-17)
റോട്ടറി ഡിസ്ട്രിക്‌സ് 3211 ചെയര്‍മാന്‍ ഫോര്‍ ഹെല്‍ത്ത് പ്രിവന്റീവ് - പോസറ്റീവ് ഹെല്‍ത്ത് (2020-21)
2018 മുതല്‍ അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍ ഓഫ് ഇന്ത്യ (എ.പി.ഐ.) കേരള സ്റ്റേറ്റ് ചാപ്റ്റര്‍ സ്റ്റേറ്റ് സെക്രട്ടറി
ഐ.എം.എ. കേരള സ്റ്റേറ്റ് കോട്ടയം ജില്ല കമ്മറ്റി ചെയര്‍മാന്‍ (2020-21)
അംഗീകാരങ്ങള്‍/ബഹുമതികള്‍
ഐ.എം.എ. കേരള സ്റ്റേറ്റ് എറ്റവും നല്ല സെക്രട്ടറിയായി 1999-2000 ഡോ. ശങ്കരപിള്ള അവാര്‍ഡ് ലഭിച്ചു. റോട്ടറി ഡിസ്ട്രിക്ട് 3211 2002-2003 ഡിസ്ട്രിക്ടിലെ ഏറ്റവും നല്ല കമ്മ്യൂണിറ്റി സര്‍വ്വീസ് ചെയര്‍മാന്‍ അവാര്‍ഡ് നല്‍കി ആദരിച്ചു.
ഐ.എം.എ. എ.എം.എസ്. ദേശീയ തലത്തില്‍ പാലായ്ക്ക് ഏറ്റവും നല്ല ശാഖ എന്ന അംഗീകാരം പാലാ ഐ.എം.എ. എ.എം.എസ്. സെക്രട്ടറിയായിരിക്കുമ്പോള്‍ ലഭിച്ചു. പാലാ റോട്ടറി പ്രസിഡന്റായിരിക്കുമ്പോള്‍ സോണിലെ ഏറ്റവും നല്ല റോട്ടറി പ്രസിഡന്റ്, ഏറ്റവും നല്ല റോട്ടറി ക്ലബ്ബ് പിന്നെ മറ്റ് 22 അവാര്‍ഡുകളും ക്ലബ്ബിന് ലഭിച്ചു.
പാലാ ഐ.എം.എ. പ്രസിഡന്റായിരുന്ന 2013-2014-ല്‍ ദേശീയ തലത്തില്‍ ലോക്കല്‍ ബ്രാഞ്ച് ഏറ്റവും നല്ല ഐ.എം.എ. പ്രസിഡന്റിനുള്ള അവാര്‍ഡ് ലഭിച്ചു.
സേവനങ്ങള്‍
സൗജന്യമായി പ്രമേഹത്തിനും ആസ്തമയ്ക്കും ബോധവല്‍ക്കരണ ക്ലാസുകള്‍ ഐ.എം.എ. പാലാ, റോട്ടറി ക്ലബ്ബ്, മറ്റ് സര്‍വ്വീസ് സംഘടനകള്‍ ചേര്‍ന്ന് പാലാ, ഈരാറ്റുപേട്ട, പൂഞ്ഞാര്‍, മരങ്ങാട്ടുപള്ളി, രാമപുരം, പ്രവിത്താനം എന്നീ മേഖലകളില്‍ നടത്തുകയും സൗജന്യമായി മരുന്നുകള്‍ ആവശ്യമുള്ള രോഗികള്‍ക്ക് നല്‍കും.
പാലാ മരിയാസദനത്തില്‍ 2015 മുതല്‍ ആഴ്ചയില്‍ ഒരുദിവസം സൗജന്യമായി അവിടെയുളള ആവശ്യമുള്ള രോഗികള്‍ക്ക് ശുശ്രൂഷയും സൗജന്യ മരുന്നകളും വിതരണം ചെയ്യുന്നു. ഇതിന്റെകൂടെ പ്രത്യേക പ്രമേഹക്യാമ്പുകളും മെഡിക്കല്‍ ക്യാമ്പുകളും, ആസ്തമ ക്യാമ്പുകളും നടത്തി പ്രത്യേകം സൗജന്യ മരുന്നുകള്‍ നല്‍കുന്നു.
യൂറോപ്യന്‍ ഡയബറ്റിസ് കോണ്‍ഫറന്‍സ് ശില്പശാലയില്‍ പങ്കെടുക്കാന്‍ ബര്‍ലിന്‍, പോര്‍ട്ടുഗല്‍, മ്യൂനിച്ച്, പ്രമേഹത്തിന്റെ അന്തര്‍ദേശീയ ശില്പശാലയില്‍ പങ്കെടുക്കാന്‍ ഇസ്താംബുള്‍, ദുബായ്, ഈജിപ്റ്റ്, ലക്‌സര്‍ എന്നിവിടങ്ങളില്‍ ഇന്ത്യയിലുള്ളപ്പോഴും ദമാമില്‍ ജോലി ചെയ്തപ്പോഴും സാധിച്ചിട്ടുണ്ട്.
മുന്‍ ചീഫ് സെക്രട്ടറി ആര്‍. രാമചന്ദ്രന്‍ നായരുടെ സഹോദരി വിജയലക്ഷ്മിയുടെയും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മുന്‍ മെഡിസിന്‍ മേധാവി ഡോ. ആര്‍. ഗോവിന്ദന്‍ നായരുടെയും മകനാണ് ഡോ. ജി. ഹരീഷ്‌കുമാര്‍.
ഭാര്യ ഗായത്രി ഹരീഷ് നിരണം കടപ്ര നെടുമ്പള്ളില്‍ കുടുംബാംഗമാണ്. ചെന്നെയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ ഹരിഗോവിന്ദ് നായര്‍, പാലായില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ ഭുവനേശ്വരി നായര്‍ എന്നിവരാണ് മക്കള്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us