കോട്ടയം

വി.എൻ വാസവന്റെ പ്രസ്താവന സംയമനം പാലിക്കുന്ന സമുദായത്തെ പ്രകോപിപ്പിക്കുന്നത് – പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ

ന്യൂസ് ബ്യൂറോ, കോട്ടയം
Monday, September 20, 2021

കോട്ടയം: നാർക്കോട്ടിക് ജിഹാദ് ആരോപണത്തിൽ പ്രതിയായിട്ടുള്ള പാലാ ബിഷപ്പിനെ മഹത്വവൽക്കരിക്കുകയും പ്രതിഷേധിച്ചവരെ തീവ്രവാദികളാക്കുകയും ചെയ്ത വി.എൻ വാസവന്റെ പ്രസ്താവന സംയമനം പാലിക്കുന്ന സമുദായത്തെ പ്രകോപിപ്പിക്കുകയാണെന്ന് പോപ്പുലർ ഫ്രണ്ട്‌ ഓഫ് ഇന്ത്യ കോട്ടയം ജില്ല സെക്രട്ടറി സൈനുദ്ധീൻ മുണ്ടക്കയം പറഞ്ഞു.

പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ ‘നാർക്കോട്ടിക് ജിഹാദ് ‘ പരാമർശം മുതൽ താമരശ്ശേരി രൂപതയുടെ വർഗ്ഗീയ പാഠപുസ്തകം വരെ നീണ്ടുനിൽക്കുന്ന നിരവധി വർഗ്ഗീയ നടപടികൾ ക്രൈസ്തവ പുരോഹിതന്മാരിൽ നിന്നും തുടർച്ചയായി ഉണ്ടായിട്ടും കേവലം ഒരു പ്രതിഷേധത്തിനപ്പുറം മറ്റൊരു തരത്തിലും പ്രതികരിക്കാതെ അച്ചടക്കത്തോടെ കഴിയുന്ന സമുദായത്തെ പ്രകോപിപ്പിക്കുന്ന ആരോപണമാണ് മന്ത്രി കൂടി ആയ വി.എൻ വാസവന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്.

ഇരകളെ സന്ദർശിക്കാതെ വേട്ടക്കാരെ സന്ദർശിക്കുന്ന ക്രൂരമായ നടപടിയാണ് രാഷ്ട്രീയ കേരളത്തിൽ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

×