New Update
പൊൻകുന്നം: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഇന്ധന വില വർദ്ധനവ് ഉൾപ്പെടെയുള്ള ജനവിരുദ്ധ നയങ്ങൾ സാധരണക്കാരുടെ ജനജീവിതം ദുസഹമാക്കിയതിൽ പ്രതിക്ഷേധിച്ച് യു.ഡി.എഫ് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി പൊൻകുന്നം സിവിൽ സ്റ്റേഷനു മുൻപിൽ ധർണ്ണാ സമരം നടത്തി.
Advertisment
നിയോജക മണ്ഡലം ചെയർമാൻ സി.വി.തോമസ്കുട്ടി അദ്ധൃക്ഷനായി. ജില്ലാ കോൺഗ്രസ് പ്രസിഡൻറ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറിമാരായ ഷിൻസ്പീറ്റർ,
പി.എ.ഷെമീർ, റോണി.കെ.ബേബി, ടി.കെ.സുരേഷ്കുമാർ, ബ്ലോക്ക് പ്രസിഡൻറ്മാരായ ജോതോമസ് പായിക്കാട്ട്, അഭിലാഷ് ചന്ദ്രൻ, ലീഗ് നേതാക്കളായ പി.എം.സലീം, പി.പി. ഇസ്മായേൽ, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ്മാരായ ജയകുമാർ കുറിഞ്ഞിയിൽ, എസ്.എം.സേതുരാജ്,
മനോജ് മണിമല, ബാബുക്കുട്ടൻ, കേരള കോൺഗ്രസ് നേതാക്കളായ ബാലു ജി വെള്ളിക്കര, ലാജി തോമസ് എന്നിവര്‍ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us