/sathyam/media/post_attachments/P2OFxETvcV4Ny0dLLkK5.jpg)
ഉഴവൂര്‍: ഇന്ത്യയുടെ യശസ് വാനോളം ഉയർത്തിയ, രാജ്യത്തിലെ ജനങ്ങളെ, ഷൂട്ടിങ്ങിന്‍റെ മാന്ദ്രികലോകത്തേക്ക് ആനയിച്ച ഉഴവൂരിന്റെ സ്വന്തം ദ്രോണാചാര്യ പ്രൊ. സണ്ണി തോമസ് 80 -ന്‍റെ നിറവിൽ എത്തി നിൽക്കുകയാണ്.
ഉഴവൂർകാരൻ എന്ന നിലയിൽ ഈ നാട്ടിലെ മുഴുവൻ ജനതയുടെയും അഭിമാനമായ അദ്ദേഹത്തെ ഉഴവൂർ പഞ്ചായത്ത് മെമ്പർമാരുടെ നേതൃത്വത്തിൽ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ പൊന്നാട അണിയിച്ചു. മെമ്പർമാരായ തങ്കച്ചൻ കെ എം, സിറിയക് കല്ലടയിൽ, അഞ്ചു പി ബെന്നി, ഏലിയാമ്മ കുരുവിള എന്നിവർ ജന്മദിനാശംസകൾ നേർന്നു.
/sathyam/media/post_attachments/P0bdMyhzIaO1uKW58J3q.jpg)
ഉഴവൂർ കോളേജ് പ്രൊഫസർ ആയി നിരവധി വർഷം അദ്ദേഹം സേവനം അനുഷ്ടിച്ചു. 19 വർഷക്കാലം ഇന്ത്യൻ ഷൂട്ടിംഗ് ടീമിന്റെ ക്യാപ്റ്റൻ എന്ന നിലയിൽ പ്രവർത്തിച്ച അദ്ദേഹം 108 ഗോൾഡ് മെഡൽ, 74 വെള്ളി, 53 വെക്കല മെഡൽ എന്നിവ രാജ്യത്തിനു നൽകുന്നതിൽ മുഖ്യ പങ്ക് വഹിച്ചു.
രാജ്യത്തെ പരമോന്നത കായിക ബഹുമതി ആയ ദ്രോണാചാര്യ അവാർഡ് നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 80 -ന്‍റെ നിറവിൽ എത്തിനിൽക്കുന്ന അദ്ദേഹത്തിന് എല്ലാ ജന്മദിനാശംസകളും നേരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us