New Update
Advertisment
രാമപുരം:എൻസിപി രാമപുരം മണ്ഡലം കൺവെൻഷൻ നടത്തി. സെപ്തംബർ 24 ന് പാലായിൽ നടക്കുന്ന എൻസിപി ബ്ലോക്ക് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിന് രാമപുരത്തു നിന്നും പരമാവധി പ്രവർത്തകരെ പങ്കെടുപ്പിക്കുവാനും 27 ന് സംയുക്ത കർഷക യൂണിയൻ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് വിജയിപ്പിക്കുവാനും കൺവെൻഷനിൽ തീരുമാനമായി.
മണ്ഡലം പ്രസിഡന്റ് എം.ആർ. രാജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൺവെൻഷൻ കർഷകക്ഷേമ ബോർഡ് ഡയറക്ടർ ജോസ് കുറ്റിയാനിമറ്റം ഉദ്ഘാടനം ചെയ്തു. ജോഷി ഏറത്ത്, സുധാകരൻ ശൗര്യാംകുഴിയിൽ, പി. കെ. വിജയകുമാർ, ജോണി കെ. എ, സജി കെ. അലക്സ്, മനോഹരൻ മുതുവല്ലൂർ, അബ്രാഹം പുളിമറ്റത്തിൽ, ബേബി കാഞ്ഞിരപ്പാറ, സജി പാച്ചോറ്റിൽ എന്നിവർ സംസാരിച്ചു.