/sathyam/media/post_attachments/A2M70AukOZyB5PBMsB9n.jpg)
കുറവിലങ്ങാട്: സിപിഐഎം ടൗൺ ബ്രാഞ്ച് സമ്മേളനത്തിന്റെ ഭാഗമായി മൺമറഞ്ഞ സഖാക്കൾ ഒ.ഡി ശിവദാസ്, പി.എം തോമസ് പ്ലാക്കൻ എന്നിവരുടെ സ്മരണയ്ക്കായി ഓർമ്മ മരങ്ങൾ നട്ടു.
പാർട്ടി ലോക്കൽ കമ്മിറ്റി ഓഫിസിനു മുന്നിൽ ഒ.ഡി ശിവദാസിന്റെ സ്മരണയ്ക്കായി ഇലഞ്ഞിമരം നട്ടത് ബ്രാഞ്ചിലെ മുതിർന്ന അംഗം പി.എം ജോർജ് ആണ്. തോമസ് പ്ലാക്കന്റെ സ്മരയ്ക്കായി കുടുക്ക മറ്റത്ത് ഇലഞ്ഞിത്തൈ നട്ടത് ഗ്രാമപഞ്ചായത്തംഗം ഡാർളി ജോജിയാണ്.
/sathyam/media/post_attachments/MEQE6GofhSnAg9RAITbC.jpg)
ചടങ്ങുകളിൽ ടൗൺ ബ്രാഞ്ചുസെക്രട്ടറി സി.കെ സന്തോഷ് സ്വാഗതം പറഞ്ഞു ലോക്കൽ കമ്മിറ്റിയംഗം അഡ്വ കെ രവികുമാർ അധ്യക്ഷനായി. ദാസേട്ടന്റെ മകൻ ദിനൂപ്, തോമസ് പ്ലാക്കന്റെ സഹധർമ്മിണി ടെസി തോമസ്, മക്കളായ ആന്റോ തോമസ്, ആൻസൺ തോമസ് എന്നിവരും മുൻ പി എസ് സി അംഗം എം എസ് ജോസ്, മുൻ പഞ്ചായത്തംഗം സിബിമാണി, സന്തോഷ് ചെറുകരോട്ട്, കെ ഗോപാലകൃഷ്ണൻ, പി.എം ജോർജ്, ജോയി കൂനംമാക്കിയിൽ, കെ റ്റി സുഗണൻ കടപ്പക്കൂഴിയിൽ തുടങ്ങിയവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us