ജോസ് കെ മാണിയുടെ ഇടപെടൽ; മുന്നിലവ് - മങ്കൊമ്പ് റോഡ് റീ ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കുവാൻ നടപടി

New Update

publive-image

Advertisment

മൂന്നിലവ്: കഴിഞ്ഞ 2 വർഷമായി മുടങ്ങിക്കിടന്ന മൂന്നിലവ് - മങ്കൊമ്പ് റോഡ് നിർമ്മാണം ഉടൻ പുനരാരംഭിക്കും. ഇതോടെ ദുരിതയാത്രയ്ക്ക് അറുതിയാകും. കേരളാ കോൺഗ്രസ്സ് (എം) മൂന്നിലവ് മണ്ടലം കമ്മറ്റി ജോസ് കെ മാണി വഴി പെതുമരാമത്ത് മന്ത്രിക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് പണികൾ പുനരാരംഭിക്കാൻ നടപടിയായത്.

കെ.എം മാണി എംഎൽഎ ആയിരുന്നപ്പോൾ അനുവദിച്ച 3 കോടി രുപാമുടക്കി ആരംഭിച്ച നിർമ്മാണ പ്രവർത്തനങ്ങൾ ആണ് തർക്കങ്ങളെ തുടർന്ന് മുടങ്ങിക്കിടന്നത്. ടാർ ഇളകി വലിയ കുഴികൾ രൂപപ്പെട്ടതോടെ വാഹന ഗതഗതം ദുരിതമാവുകയായിരുന്നു. ഈ റോഡിൽ ഇരു ചക്ര വാഹനങ്ങൾക്ക് തുടരെ അപകടം സംഭവിക്കുകയും പതിവായിരുന്നു.

Advertisment