കുറവിലങ്ങാട് സ്റ്റേഷൻ ശിശു സൗഹൃദ പോലീസ് സ്റ്റേഷനായി പ്രഖ്യാപിച്ചു

New Update

publive-image

കുറവിലങ്ങാട്: കോട്ടയം ജില്ലയിൽ 5 പോലിസ് സ്റ്റേഷനുകൾ ശിശു സൗഹൃദ പോലീസ് സ്റ്റേഷനായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചതിന്റെ ഭാഗമായി, കുറവിലങ്ങാട് പോലിസ് സ്റ്റേഷനും ശിശു സൗഹൃദ ജനമൈത്രി കേന്ദ്രമായി മാറ്റിയതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവ്വഹിച്ചു.

Advertisment

കുട്ടികളുടെ പരിപാലനത്തിനും മാനസിക സംഘർഷങ്ങൾ കുറയ്ക്കുന്നതിനും മാനുഷിക - സൗഹൃദ അന്തരീക്ഷം കുട്ടികളുടെ മനസ്സിൽ വളർത്തിക്കൊണ്ട് വരുന്നതിനും സഹായകമാകുന്ന വിധത്തിലാണ് കേരള പോലീസ് വകുപ്പ് ശിശു സൗഹൃദ പദ്ധതി പോലീസ് സ്റ്റേഷനുകളിൽ നടപ്പാക്കുന്നത്.

സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ ഇതോടനുബന്ധിച്ച് ചേർന്ന ഓൺലൈൻ മീറ്റിംഗിൽ അധ്യക്ഷത വഹിച്ചു. കുറവിലങ്ങാട് പോലീസ് സ്റ്റേഷനിൽ ശിശു സൗഹൃദ പോലീസ് സ്റ്റേഷൻ ആയി പ്രഖ്യാപിച്ചതിന്റെ ശിലാഫലകം മോൻസ് ജോസഫ് എംഎൽഎ അനാവരണം ചെയ്തു.

ഇതോടനുബന്ധിച്ച് നിർമ്മിച്ച ശിശു സൗഹൃദ മന്ദിരത്തിന്റെ സമർപ്പണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി നാട മുറിച്ച് നിർവ്വഹിച്ചു. തോമസ് ചാഴിക്കാടൻ എം.പി ഓൺലൈനിലൂടെ ചടങ്ങിൽ ആശംസ അർപ്പിച്ചു.

ജില്ലാ പോലിസ് ചീഫ് ശിൽപ്പ ഐ.പി.എസ്, അഡീഷണൽ പോലീസ് സൂപ്രണ്ട് സുരേഷ്, വൈക്കം ഡി.വൈ.എസ്.പി എ.ജെ തോമസ്, കുറവിലങ്ങാട് സർക്കിൾ ഇൻസ്പെക്ടർ സജീവ് ചെറിയാൻ, കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, ബ്ലോക്ക് മെമ്പർ പി.സി കുര്യൻ, വാർഡ് മെമ്പർ ലതിക, വ്യാപാരി വ്യവസായി പ്രസിഡന്റ് ടോണി പെട്ടക്കാട്ട് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

NEWS
Advertisment