വർഗ്ഗീയത രാജ്യത്തെ ശിഥിലമാക്കും - സി.കെ ആശ എംഎൽഎ

New Update

publive-image

കുറവിലങ്ങാട്:വർഗ്ഗീയതക്കെതിരെ യുവാക്കൾ മുന്നിട്ടിറങ്ങണമെന്ന് സി.കെ. ആശ എംഎൽഎ അഭിപ്രായപ്പെട്ടു. കുറവിലങ്ങാട്ട് എഐവൈഎഫ് കടുത്തുരുത്തി മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎൽഎ.

Advertisment

വർഗ്ഗീയത രാജ്യത്തെ ശിഥിലമാക്കും. ന്യൂനപക്ഷ വർഗ്ഗീതയും ഭുരിപക്ഷ വർഗീയതയും അപത്കരമാണ്. ഇവയെ വളരാൻ അനുവദിക്കരുതെന്ന് അവർ പറഞ്ഞു. എഐവൈഎഫ് ജില്ലാ ജോ. സെക്രട്ടറി സി.കെ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. സിപിഐ മണ്ഡലം എക്സിക്യൂട്ടിവ് അംഗങ്ങളായ കെ.കെ. രാമഭദ്രൻ, പി.ജി. ത്രിഗുണസൻ, എം. എസ്. സുരേഷ്, കെ.കെ. തങ്കപ്പൻ, സ്വാഗത സംഘം കൺവീനർ ജോജോ ആളോത്ത്, എന്നിവർ പ്രസംഗിച്ചു.

തുടർന്ന് സാംസ്കാരിക സമ്മേളനം യുവകലാസാഹിതി സംസ്ഥാന ജോയിൻ്റ് സെക്രട്ടറി എ.പി അഹമ്മദ് ഉദ്ഘാടനം ചെയ്തു. സിപിഐ കടുത്തുരുത്തി മണ്ഡലം സെക്രട്ടറി എൻ. എം. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. യുവജന സമ്മേളനം ജില്ലാ ജോയിൻ്റ് സെക്രട്ടറി എസ്. പി. സുജിത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് എം. എസ്. ബിജു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സച്ചിൻ സദാശിവൻ, റിപ്പോർട്ട് അവതരിപ്പിച്ചു.

publive-image

സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം റ്റി. എം സദൻ, എ.ഐ. എസ്. എഫ്. ജില്ലാ സെക്രട്ടറി നന്ദു ജോസഫ്‌ , എ.ഐ.വൈ.എഫ് നേതാക്കളായ അജിൻ കുര്യൻ, രാഹുൽ പി.രാജ്, അഖിൽ വിഷ്ണു, സന്ദീപ് സത്യൻ, എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി അജിൻ കുര്യൻ (പ്രസിഡൻ്റ്) സച്ചിൻ സദാശിവൻ (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

kottayam news
Advertisment