New Update
/sathyam/media/post_attachments/rPezyIeLVORSwQWkReZ9.jpg)
പാലാ: നഗരസഭാ പരിധിക്കുള്ളിൽ പോത്തിറച്ചിയുടെ വില്പന വിലയിൽ ഗണ്യമായ ഏറ്റക്കുറച്ചിലാണ് ഉള്ളതെന്നും ഇതു സംബന്ധിച്ച് വ്യാപകമായ പരാതികൾ ആണ് തന്റെ അടുത്ത് ദിവസേന എത്തുന്നതെന്നും ചെയർമാൻ ആന്റോ ജോസ് പറഞ്ഞു.
Advertisment
നഗരസഭാ പരിധിയിൽ 380 രൂപ വരെ വിലയ്ക്കാണ് ഒരു കിലോ പോത്തിൻ മാംസം വിൽക്കുന്നത്. ഇത് തികച്ചും അശാസ്ത്രീയമാണ്. ഇത് സംബന്ധിച്ച് ഒരു സമവായം ഉടനുണ്ടാകുമെന്നും ഈ മാസം നാലാം തീയതിയിലെ കൗൺസിൽ യോഗം ഇക്കാര്യത്തിൽ ചർച്ച ചെയ്യും. നഗരസഭാ പരിധിക്കുള്ളിൽ പോത്തിൻ മാംസത്തിന്റെ വിൽപ്പനയിൽ ഒരു ഏകീകരണം ഉടൻ ഉണ്ടാവുമെന്നും ആന്റോ ജോസ് പടിഞ്ഞാറെക്കര അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us