ഗാന്ധിസത്തിനു പ്രാധാന്യം കൊടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം; ജോസ് കെ മാണി

New Update

publive-image

പാലാ : ഒരു സമൂഹത്തെ നയിക്കുന്നത് അവിടുത്തെ സാംസ്‌കാരിക നേതാക്കന്മാർ ആണെന്നുംഅവരുടെ ആശയവും അറിവും വിജ്ഞാനവും നമ്മുടെ സമൂഹത്തെ വളർത്തുന്നുവെന്നും അങ്ങനെയുള്ള വ്യക്തികൾ എന്നും ആദരിക്കപ്പെടുന്നതായും കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് . കെ.മാണി പറഞ്ഞു.

Advertisment

ഗാന്ധിസത്തിനു പ്രാധാന്യം നൽകുന്ന നയമാണ് ഉണ്ടാവേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിജയന്തിയോടനുബന്ധിച്ച് കേരളാ കേൺഗ്രസ് (എം) സംസ്കാര വേദി സംഘടിപ്പിച്ച ഗാന്ധിസത്തിൻ്റെ പ്രസക്തി എന്ന വിഷയത്തിൽ നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാന അടിസ്ഥാനത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ വിജയിച്ചവർക്ക് ക്യാഷ് അവാർഡും ഉപഹാരങ്ങളും വിതരണം ചെയ്തു. ചടങ്ങിൽ പ്രൊഫ.വർഗീസ് പേരയിൽ അദ്ധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം.പി., അഡ്വ.തോമസ് മാത്യൂ, ഫിലിപ്പ് കുഴികുളം, പ്രൊഫ. ഹരി ലക്ഷ്മീന്ദ്ര കുമാർ, ഡോ.ഫാ.റിഞ്ചു 'പി.കോശി, ഡോ.ബാബു മൈക്കിൾ, ഡോ. സൈജു ഖാലിദ്, ബാബു ടി.ജോൺ, ജയ്സൺ കുഴിക്കോടിൽ' പ്രൊഫ.മാത്യൂ തെളളി, മൈക്കിൾ സിറിയക്ക് എന്നിവർ പ്രസംഗിച്ചു.

NEWS
Advertisment