New Update
/sathyam/media/post_attachments/7EoOlcABNEAdh6rMAJtv.jpg)
പാലാ: പാലാ സെന്റ് തോമസ് കോളേജ് അങ്കണത്തിൽ അതിദാരുണമായി കൊലചെയ്യപ്പെട്ട വിദ്യാർത്ഥിനി നിധിന മോളുടെ നിർധന കുടുംബത്തിനുള്ള സഹായം (ഒരു ലക്ഷം രൂപയുടെ ചെക്ക്) നിധിന മോളുടെ അമ്മക്ക് പ്രിൻസിപ്പൽ റവ. ഡോ. ജെയിംസ് മംഗലത്തു, പാസ്റ്റകോസ് മുൻ സെക്രട്ടറി ടോമി സിറിയക് എന്നിവർ ചേർന്ന് കൈമാറി.
Advertisment
സെന്റ് തോമസ് വിദ്യാർത്ഥി പ്രതിനിധിയും പാസ്റ്റകോസ് പ്രസിഡന്റ് സാജു പാറക്കലിന്റെ മകനുമായ ആൽവിൻ സാജു പാറക്കൽ, ടോമി സിറിയകിന്റെ മകൻ ക്രിസ്റ്റോ ടോമി ചടങ്ങിൽ പങ്കെടുത്തു. ഈ സഹായ ധന ക്യാമ്പയിനുമായി സഹകരിച്ച എല്ലാ പാസ്റ്റകോസ് അംഗങ്ങൾക്കും നന്ദി അർപ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us