New Update
/sathyam/media/post_attachments/2v4xclQjLRUsKYjeNDlZ.jpg)
ഉഴവൂര്‍:ഉഴവൂർ പഞ്ചായത്തിൽ സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന കന്നുകാലികൾക്കുള്ള സൗജന്യ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് മൃഗാശുപത്രി ജീവനക്കാരുടെ നേതൃത്വത്തിൽ ആരംഭിച്ചു. പ്രതിരോധകുത്തിവെപ്പു യജ്ഞം ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ ഉദ്ഘടനം ചെയ്തു.
Advertisment
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചു പി ബെന്നി, വെറ്റിനറി ഡോക്ടർ ശ്രീനാഥ്, മൃഗാശുപത്രി ജീവനക്കാർ എന്നിവർ പാലക്കാട്ടുകുന്നേൽ പ്രഹ്ലാദന്റെ ഭവനത്തിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു. കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിൽ എല്ലാവരും സഹകരിക്കണം എന്ന് ആവശ്യപ്പെട്ട പ്രസിഡന്റ് മൃഗാശുപത്രി ജീവനക്കാരെ അഭിനന്ദിക്കുകയും ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us