/sathyam/media/post_attachments/dhhpzyZAQHU1aznFwGr4.jpg)
പാലാ: ഭരണങ്ങാനം ഗ്രാമപഞ്ചായത്തിലെ മുഴുവൻ കന്നുകാലികള്‍ക്കും കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് നടത്തുന്നു. ഒക്‌ടോബര്‍ 6 മുതല്‍ നവംബര്‍ 3 വരെ നടക്കുന്ന സമൂഹ പ്രതിരോധ കുത്തിവയ്പ്പ് പരിപാടിയില്‍ എല്ലാ കാലികര്‍ഷകരും നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ഉള്ളനാട് ഗവ. മൃഗാശുപത്രി വെറ്ററിനറി സര്‍ജന്‍ ഡോ. സുസ്മിത ശശിധരന്‍ അറിയിച്ചു.
ഇന്ന് രാവിലെ ഭരണങ്ങാനം പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ലിന്‍സി സണ്ണിയുടെ അദ്ധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്റ് ലിസി സണ്ണി കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് തുടര്‍പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഡോ. സുസ്മിത ശശിധരന്‍ കര്‍ഷകര്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് എടുത്തു.
രണ്ട് സ്‌ക്വാഡുകളുടെ നേതൃത്വത്തിലാണ് പഞ്ചായത്തിലെ എല്ലാ കന്നുകാലികള്‍ക്കും കുത്തിവയ്പ്പ് നടത്തുന്നത്. കര്‍ഷകരുടെ വീടുകള്‍ നേരിട്ട് സന്ദര്‍ശിച്ചാണ് പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നത്. കുത്തിവയ്പ്പ് നല്‍കാത്ത കന്നുകാലികള്‍ക്ക് കുളമ്പുരോഗം ബാധിച്ചാല്‍ സര്‍ക്കാരില്‍ നിന്നും യാതൊരു സഹായവും ലഭിക്കുന്നതല്ലെന്ന് മൃഗാശുപത്രി അധികൃതര്‍ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us