/sathyam/media/post_attachments/B4w81hRh1120xPtAnz6S.jpg)
ഉഴവൂര്‍: 80 ന്റെ നിറവിൽ നിൽക്കുന്ന ഉഴവൂർ പഞ്ചായത്തിൽ നിന്നുള്ള അഭിമാന താരം ദ്രോണാചാര്യ പ്രൊഫ. സണ്ണി തോമസ് സാറിനോടുള്ള ബഹുമാനാർത്ഥം അദ്ദേഹത്തിന്റെ വീട് ഉൾപ്പെടുന്ന പെരുന്താനം-തോട്ടനാനിയിൽ-ആൽപ്പാറ റോഡിന് ദ്രോണാചാര്യ സണ്ണി തോമസ് സാർ റോഡ് എന്ന് പുനർനാമകരണം ചെയ്യാൻ തീരുമാനിച്ചു.
ഉഴവൂർ പഞ്ചായത്ത് കമ്മിറ്റി, ഷൂട്ടിംഗ് കോച്ചും മാനേജറും ആയി 19 വർഷങ്ങൾ, ഇന്ത്യാ രാജ്യത്തിൽ സേവനം ചെയ്തപ്പോൾ, ഒളിമ്പിക്സ് ഉൾപ്പടെ ഉള്ള അന്താരാഷ്ട്ര മൽസരങ്ങളിൽ, ഗോൾഡ്, സിൽവർ, വെങ്കലം മെഡലുകൾ നേടികൊടുത്തതിന്റെ ഉപഹാരമായി രാജ്യം ദ്രോണാചാര്യ അവാർഡ് നൽകി ആദരിച്ചിരുന്നു.
29-09-2021 ന് ചേർന്ന കമ്മിറ്റിയിൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ തങ്കച്ചൻ കെ എം കത്ത് നൽകുകയും കമ്മിറ്റി ചർച്ച ചെയ്യുകയും ചെയ്തു. ദ്രോണാചാര്യ സണ്ണി തോമസിനോടുള്ള പഞ്ചായത്തിന്റെ ആദരം അറിയിക്കുന്നതായി പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ അറിയിച്ചു. നിരവധി കായിക താരങ്ങൾക്കു വളർന്നു വരാൻ അദ്ദേഹം ഇനിയും പ്രോത്സാഹനവും പ്രചോദനവും ആകട്ടെ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us