/sathyam/media/post_attachments/36L3yTFtrjhG4QVSx2D4.jpg)
മരങ്ങാട്ടുപിള്ളി: ലേബര്‍ ഇന്‍ഡ്യ കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന 'ടീച്ചര്‍ ജെനിസിസ് പ്രൈസ് 2021' - ഓള്‍ ഇന്‍ഡ്യാ ഇന്റര്‍ കോളേജിയേറ്റ് ടീച്ചിങ് കോംപീറ്റന്‍സി മത്സരത്തില്‍ സമ്മാനര്‍ഹരായ കുട്ടികള്‍ക്കു അവാര്‍ഡ് വിതരണം ചെയ്തു.
ലോക അദ്ധ്യാപക ദിനത്തോട് അനുബന്ധിച്ചു നടന്ന ചടങ്ങ് മുന്‍ ഇന്‍ഡ്യന്‍ അംബാസിഡര്‍ ടി. പി. ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തു. ലേബര്‍ ഇന്‍ഡ്യ എഡ്യൂക്കേഷണല്‍ സൊസൈറ്റി പ്രസിഡന്റ് പ്രൊഫ. എസ്. ശിവദാസ് അനുഗ്രഹപ്രഭാഷണം നടത്തി. ഗ്രീക്ക് വിദ്യാഭ്യാസ വകുപ്പ് മെമ്പറും, ഗ്രീക്ക് ഡയറക്ടറേറ്റ് ഓഫ് എഡ്യൂക്കേഷന്‍ ടെക്‌നോളജി വിഭാഗം അംഗവും കൂടിയായ ഡോ. റാണിയ ലംപോവ് മുഖ്യാതിഥി ആയിരുന്നു. തുടര്‍ന്ന് ''ഫ്യൂച്ചര്‍ ടീച്ചര്‍ 2030'' എന്ന വിഷയത്തില്‍ അന്താരാഷ്ട്ര പരിശീലകന്‍ മോന്‍സി വര്ഗീസ് ക്ലാസ് നയിച്ചു.
ലേബര്‍ ഇന്‍ഡ്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടര്‍ രാജേഷ് ജോര്‍ജ് കുളങ്ങര, ലേബര്‍ ഇന്‍ഡ്യ കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ പ്രിന്‍സിപ്പല്‍ ഡോ. പി. പി. ഷാജിമോന്‍, ലേബര്‍ ഇന്‍ഡ്യ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ലിസണ് വി., 2018 ടീച്ചര്‍ പ്രൈസ് ജേതാവ് വിമല സില്‍വിയ, 2021 ലെ ടീച്ചര്‍ പ്രൈസ് നേടിയ ജി. ഗംഗ, രണ്ടാം സ്ഥാനം നേടിയ മാരിയറ്റ് ഡി കാപ്പന്‍, മൂന്നാം സ്ഥാനം നേടിയ ദീപ്തി വിശ്വനാഥ് പൊറ്റാടാര്‍ എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി സംസാരിച്ചു.10000, 5000, 3000 രൂപ, പ്രശസ്ഥിപത്രം എന്നിവ അടങ്ങുന്നതാണ് യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് ലഭിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us