ഉഴവൂർ പഞ്ചായത്തിൽ ഇനിമുതൽ കറൻസിരഹിത പണമിടപാടുകൾ

New Update

publive-image

ഉഴവൂർ: ഉഴവൂർ പഞ്ചായത്തിൽ ഇനിമുതൽ കറൻസിരഹിത പണമിടപാടുകൾ. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിലാണ് വിവിധ നികുതികൾ അടയ്ക്കുന്നതിന് പുതിയ സംവിധാനം ഏർപ്പെടുത്തിയത് എന്ന് പഞ്ചായത്ത് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ അറിയിച്ചു.

Advertisment

ഡെബിറ്റ് കാർഡ്, ക്രെഡിറ്റ്‌ കാർഡ് എന്നിവക്ക് പുറമെ ഗൂഗിൾ പേ, ഫോൺ പേ, പേടിഎം തുടങ്ങിയ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് സംവിധാനങ്ങൾ മുഘേനയും പഞ്ചായത്ത് ഫ്രണ്ട് ഓഫീസിൽ പണം സ്വീകരിക്കും.

സൗത്ത് ഇന്ത്യൻ ബാങ്ക് ഉഴവൂർ ശാഖയുടെ സഹകരണത്തോടെ ആണ് ഈ സംവിധാനം നിലവിൽ വരുത്തിയത്. പഞ്ചായത്ത് സെക്രട്ടറി സുനിൽ എസ്, ബാങ്ക് മാനേജർ ജോബി എന്നിവർ സന്നിഹിതരായിരുന്നു.

uzhavoor news
Advertisment