New Update
Advertisment
പള്ളിക്കത്തോട്:സംസ്ഥാനത്ത് റബ്ബർ സെൻസസ് ആരംഭിക്കുകയാണ്. പള്ളിക്കത്തോട് റബ്ബർഫീൽഡ് സ്റ്റേഷന്റെ പരിധിയിലുള്ള, വാഴൂർ, കൂരോപ്പട പള്ളിക്കത്തോട് പഞ്ചായത്തുകളിലെ റബ്ബർ സെൻസസ് നടത്തുന്നതിനുള്ള എന്യൂമറേറ്റർമാരുടെ പരിശീലന ക്ളാസ് പാലാപ്പറമ്പിൽ ബിൽ സിംഗിൽ വച്ച് പള്ളിക്കത്തോട് പഞ്ചായത്ത് പ്രസിഡന്‍റ് ആശാ ഗിരീഷ് ഉദ്ഘാടനം ചെയ്തു.
പള്ളിക്കത്തോട് ആര്‍പിഎസ് പ്രസിഡന്‍റ് ജോജി മാത്യു അദ്ധ്യക്ഷത വഹിച്ചു. ഫീൽഡ് ഓഫീസർ ചന്ദ്രലേഖ കെ, ഷീബാ ജോജ്ജ് എഡിഒ റബ്ബർ ബോർഡ്, ലിസി എം.ജെ, ജോയിന്റ് ഡയറക്ടർ തൃപ്തി സി.എല്‍ ഇൻസ്പെക്ടർ എന്നിവർ ക്ലാസ്സുകൾ നയിച്ചു. എന്യൂമറേറ്റേഴ്സ് വീടുകളിൽ എത്തുമ്പോൾ കൃത്യമായും, വ്യക്തതയോടു കൂടിയും കർഷകർ വിവരങ്ങൾ പറഞ്ഞു കൊടുത്തു സഹകരിക്കണമെന്നും യോഗം അഭ്യത്ഥിച്ചു.