മഴ പെയ്താല്‍ പാലാ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന്‍റെ മുന്‍വശത്ത് ബോട്ടിറക്കാം ! വെള്ളക്കെട്ടില്‍ കുടുങ്ങി നഗരയാത്ര തടസപ്പെടും

New Update

publive-image

പാലാ: മഴ പതിവായതോടെ വാഹന, കാല്‍നട യാത്രക്കാര്‍ക്ക് വഴി മുടങ്ങുകയാണ് പാലാ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന്‍റെ മുന്‍വശം. ശക്തമായ മഴ പെയ്താല്‍ കെഎസ്ആര്‍ടിസിയുടെ മുന്‍വശം വെള്ളക്കെട്ടായി മാറും. തുടര്‍ച്ചയായി ശക്തമായ മഴ തുടര്‍ന്നാല്‍ കാല്‍നടക്കാര്‍ക്കും ബൈക്ക് യാത്രികര്‍ക്കും പിന്നെ ഇതുവഴിയുള്ള യാത്ര അസാധ്യമായി മാറും.

Advertisment

മഴക്കാലമായും ന്യൂനമര്‍ദ്ദമായും വഴിതെറ്റി വരുന്ന കാലാവസ്ഥാ മാറ്റമായുമൊക്കെ മഴ പതിവായതോടെ പാലായിലെ ഏറ്റവും തിരക്കേറിയ തൊടുപുഴ റോഡിലൂടെ നഗരത്തിലേയ്ക്ക് പ്രവേശിക്കുന്നത് ദുഷ്കരമായി മാറിയിരിക്കുകയാണ്. മഴയത്ത് ഒഴുകിയെത്തുന്ന വെള്ളം ഓടകളിലൂടെ ഒഴുക്കി വിടുന്നതിനുള്ള സംവിധാനം ഇല്ലാത്തതാണ് പ്രധാന തടസം.

കെഎസ്‍ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങുന്ന യാത്രക്കാര്‍ക്ക് സമീപ പ്രദേശങ്ങളിലേയ്ക്ക് പോകണമെങ്കില്‍ ഈ വെള്ളക്കെട്ടില്‍ കുടുങ്ങുന്നതാണ് അവസ്ഥ.

സ്കൂളുകളിലേയ്ക്ക് വിദ്യാര്‍ത്ഥികള്‍ എത്തിയാല്‍ ചാവറ, സെന്‍റ് വിന്‍സെന്‍റ് സ്കൂളുകളിലെ വിദ്യാര്‍ത്ഥികളും ഇവിടെ കുടുങ്ങും. എത്രയും വേഗം കെഎസ്ആര്‍ടിസിയുടെ മുന്‍ഭാഗത്തെ റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

pala news
Advertisment