മഴ പെയ്താൽ മുത്തോലി ബ്രില്ല്യന്‍റ് കോളേജിന് മുന്‍വശം കൂടിയുള്ള റോഡ് ജലാശയം ആയി മാറുന്നു. മണിക്കൂറുകളുടെ ഇടവേളകളില്‍ ആയിരത്തിലേറെ വിദ്യാര്‍ഥികള്‍ കാല്‍ നടയായി സഞ്ചരിക്കുന്ന റോഡിന്‍റെ ഗതി അതി ദയനീയം

New Update

publive-image

പാലാ: മുത്തോലി-കൊടുങ്ങൂർ റോഡിൽ മുത്താലി കവലയ്ക്ക് സമീപമുള്ള ബ്രില്ല്യന്‍റ് കോളേജിന്റ്റെ മുൻഭാഗത്തുള്ള 250 മീറ്റർ ദൂരമാണ് ഒരു മഴ പെയ്താൽ അപ്പോൾ തന്നെ വലിയ ജലാശയമായി മാറുന്നത്. റോഡിന്‍റെ ഇരുവശവും നികന്നു മുട്ടോളം വെള്ളം കയറുന്ന ഇവിടെ പിന്നെ കാല്‍നട യാത്രപോലും അസാധ്യം.

Advertisment

publive-image

വാഹനങ്ങൾക്ക് പോലും കടന്നുപോകുവാൻ ബുദ്ധിമുട്ടാണ് ഈ ഭാഗത്ത്. കാൽനടയാത്രക്കാരുടെ കാൽമുട്ടിനൊപ്പം അഴുക്കും ചെളിയും നിറഞ്ഞ വെള്ളക്കെട്ടാണ് ഇവിടെ. പരാതി പറഞ്ഞ് നാട്ടുകാര്‍ മടുത്തു.

publive-image

വലിയ ഓട ഉണ്ടെങ്കിലും വെള്ളം ഓടയിലേക്ക് വീഴാതെ റോഡിൽ കെട്ടിക്കിടക്കുകയാണിവിടെ. സമീപത്തുള്ള വ്യാപാര സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കുവാൻ പോലും കഴിയില്ല.

publive-image

വെള്ളം മണിക്കൂറുകളോളം കെട്ടി നിന്ന് ആധുനിക നിലവാരത്തിൽ നിർമ്മിച്ച റോഡും തകരുകയാണ്. ഈ വെള്ളക്കെട്ടിൽ നിന്നുo മോചനം എന്ന് എന്നാണ് നാട്ടുകാർ ചോദിക്കുന്നത്.

publive-image

മഴക്കാലത്ത് തുടർച്ചയായി വെള്ളകെട്ട് രൂപം കൊണ്ട് യാത്രാ ഭുരിതം ഉണ്ടാകുന്ന ഈ ഭാഗത്ത് ആവശ്യമായ നീർചാൽ വിപുലീകരിച്ച് റോഡ് സുഗമമാക്കണമെന്ന് നാട്ടുകാരും മുത്തോലി സഹകരണ ബാങ്ക് പ്രസിഡണ്ട് ടോബിൻ.കെ.അലക്സ് ഉള്‍പ്പെടെയുള്ളവരും ആവശ്യപ്പെടുന്നു.

pala news
Advertisment