ഗതി മുട്ടിയപ്പോള്‍ നാട്ടുകാര്‍ ജോസ് കെ മാണിയുടെ വാഹനം തടഞ്ഞതിന് ഫലമുണ്ടായി. 24 മണിക്കൂര്‍ തികഞ്ഞില്ല, പാലാ നഗരറോഡുകളിലെ നടുവൊടിയും കുഴികളില്‍ ടാർ വീണു

New Update

publive-image

പാലാ: നഗരത്തിലെ തിരക്കേറിയ ജംഗ്ഷനുകളിൽ നാളുകളായി രൂപപ്പെട്ടുകൊണ്ടിരുന്ന വലിയ കുഴികളിൽ പൊതുമരാമത്ത് വകുപ്പ് ടാർ മിശ്രിതം നിറച്ച് റോഡ് ഗതാഗതയോഗ്യമാക്കി.

Advertisment

publive-image


റോഡിലെ വലിയ ഗർത്തങ്ങളിൽ വീണ് യാത്രക്കാർക്കും വാഹനങ്ങൾക്കും പരിക്കും കേടുപാടും ഉണ്ടായിക്കൊണ്ടിരുന്നതിൽ നടപടിയില്ലാതെ വന്നതിനെ തുടർന്ന് വലിയ പരാതികളാണ് ഉണ്ടായത്.


publive-image

ഇന്നലെ റോഡിലൂടെ വാഹനത്തിൽ പോയ എൽ.ഡി.എഫ് സംസ്ഥാന നേതാവ് ജോസ്.കെ.മാണിയെ തടഞ്ഞു നിര്‍ത്തി നഗരത്തിലെ വാഹന തൊഴിലാളികൾ പ്രശ്നത്തിൽ അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടിരുന്നു.

publive-image

റോഡിലെ അപകടകരമായ അവസ്ഥ ജോസ് കെ മാണി അപ്പോൾ തന്നെ പൊതുമരാമത്ത് അധികൃതരെ അറിയിക്കുകയും ഇതേ തുടർന്ന് കുഴികൾ ഇന്ന് ടാർ ചെയ്തു നവീകരിക്കുകയും ചെയ്തു. ജോസ് കെ മാണി ഇടപെട്ട് 24 മണിക്കൂര്‍ തികയും മുന്‍പാണ് ഉദ്യോഗസ്ഥരുടെ അടിയന്തിര ഇടപെടല്‍.

pala news
Advertisment