മണിമല: ​ക​ണ്ണ​ന്താ​നം തോ​മ​സി​ന്‍റെ ഭാ​ര്യ ത്രേ​സ്യാ​മ്മ തോ​മ​സ് (78) അ​ന്ത​രി​ച്ചു. സം​സ്കാ​രം പെ​രു​ങ്കാ​വ് സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ നടത്തി. പ​രേ​ത ക​ണ്ടം​ങ്കേ​രി കു​ടും​ബാം​ഗമാണ്. മ​ക്ക​ൾ: ബി​നു, ബി​ന്ദു, ബി​റ്റു. മ​രു​മ​ക്ക​ൾ: സി​നി, ജേ​ക്ക​ബ്, സു​പ്രി​യ.
പരേത കെ.എസ് ത്രേസിയാമ്മ എന്ന ത്രേ​സ്യാ​മ്മ തോ​മ​സ് കെ.എസ്.യുവിന്റെ ആദ്യ വനിതാ ജില്ലാ പ്രസിഡണ്ടാണ്. കോഴിക്കോട് ജില്ലയിലാണ് പ്രസിഡണ്ടായത് ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടമായി കെഎസ്‍യുവിന്റെ സമര വീഥിയിലേക്ക് ആങ്ങളയുടെ കൈ പിടിച്ചു കടന്നു വന്ന പാവാടക്കാരിയായ പെൺകുട്ടിയാണിത്.
പിൽക്കാലം കോട്ടയം ജില്ലയിൽ മണിമലയിൽ അധ്യാപക ജോലിയിൽ നിന്ന് വിരമിച്ച്, വിശ്രമം ജീവിതം നയിക്കുകയായിരുന്നു. അറുപത്തി മൂന്ന് വർഷങ്ങൾക്കപ്പുറം കോഴിക്കോട് ജില്ലാ പ്രസിഡണ്ട് പദവിയിലെത്തിയ ഒൻപതാം ക്ലാസ്സുകാരി ഇന്ന് എഴുപത്തൊൻപതാമത് വയസിലാണ് വിടപറഞ്ഞത്.
പാവടക്കാരിയായ ഒരു കുട്ടിയുടെ പ്രസംഗപാടവം കണ്ട് വയലാർ രവി പറഞ്ഞത് "ഈ പെൺകുട്ടിയാവട്ടെ കെഎസ്‍യുവിന്റെ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ". അങ്ങനെ കെഎസ്‍യു ജില്ലാ പ്രസിഡണ്ട് പദവിയുമായി കെഎസ്‍യുവിന്റെ ആദ്യ ക്യാമ്പിൽ പങ്കെടുക്കാൻ ആങ്ങളയോടൊപ്പം കുറവിലങ്ങാടെത്തിയത്. എരിയുന്ന നാക്കും, തീ ഉതിർക്കുന്ന വാക്കുമായി ഹൈസ്കൂൾ കാലഘട്ടത്തിൽ ആങ്ങളയോടൊപ്പം കെഎസ്‍യു വേദികളിലെത്തി.
വിമോചന സമരവേദികളിൽ വാക്കുകൾ കൊണ്ട് തീ മഴ പെയ്യിച്ച പോരാളിയാണ് വിട പറഞ്ഞത്. മണിമലയിലെ കണ്ണന്താനം വീട്ടിലെത്തിയ ത്രേസിയാമ്മ രാഷ്ട്രീയം വിട്ടു ഭാര്യയായി, അമ്മയായി, അധ്യാപികയായി ജീവിക്കുകയായിരുന്നു.