കേരള കോൺഗ്രസ് (എം) മെമ്പർഷിപ്പ് ക്യാംപയിന് തുടക്കം

New Update

publive-image

കേരള കോൺ (എം) പാലാ നിയോജക മണ്ഡലം അംഗത്വവിതരണം ഫിലിപ്പ് കുഴികുളം നഗരസഭാ കൗൺസിലർ ബൈജു കൊല്ലം പറമ്പിലിനു നൽകി ഉദ്ഘാടനം ചെയ്യുന്നു

Advertisment

പാലാ:കേരളാ കോൺഗ്രസ് (എം) സംസ്ഥാന വ്യാപകമായി നടത്തുന്ന മെമ്പർഷിപ്പ് ക്യാമ്പയ്നിന് തുടക്കമായി. ഇതിൻ്റെ ഭാഗമായി പാലാ നിയോജക മണ്ഡലത്തിലെ പന്ത്രണ്ട്  പഞ്ചായത്തുകളിലേയ്ക്കും പാലാ നഗര സഭയിലേയ്ക്കുമുള്ള പാലാ നിയോജമണ്ഡലതല അംഗത്വ വിതരണ ഉദ്ഘാടനം നിയോജക മണ്ഡലം പ്രസിഡൻ്റ് കെ.ജെ ഫിലിപ്പ് കുഴികുളം നഗരസഭ കൗൺസിലർ ബൈജു കൊല്ലംപറമ്പിലിനു നൽകി നിർവ്വഹിച്ചു.

ജോയി വടശ്ശേരിൽ, ടൈറ്റസ് ജേക്കബ്ബ്, റ്റോബിൻ കെ അലക്സ്, ജോസുകുട്ടി പൂവേലി, കുഞ്ഞുമോൻ മാടപ്പാട്ട്, തോമസ് ആൻ്റണി, മജു മാത്യു, ജിമ്മിച്ചൻ മണ്ഡപത്തിൽ, മനീഷ് ജോസ് കല്ലറയ്ക്കൽ തുടങ്ങിയവർ പങ്കെടുത്തു.

pala news
Advertisment