ഗാർഹികപീഡന നിരോധന നിയമം: ഉഴവൂർ ഗ്രാമപഞ്ചായത് കുടുംബശ്രീയുടെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു

New Update

publive-image

ഉഴവൂര്‍: ഉഴവൂർ ഗ്രാമപഞ്ചായത് കുടുംബശ്രീയുടെ നേതൃത്വത്തിൽ ഗാർഹിക പീഡന നിരോധന നിയമത്തെകുറിച്ചുള്ള സെമിനാർ സംഘടിപ്പിച്ചു. മഹാരാജാസ് കോളേജ് റിട്ടയേർഡ് പ്രൊഫസർ ജോസഫ് കെ പി ആണ് ക്ലാസ്സ്‌ നയിച്ചത്. കുടുംബശ്രീ ചെയർപേഴ്സൺ ഡെയ്സി സ്റ്റീഫൻ അധ്യക്ഷത വഹിച്ച യോഗം ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ ഉദ്ഘടനം ചെയ്തു.

Advertisment

publive-image

കുടുംബശ്രീ പ്രവർത്തനങ്ങൾ സമൂഹത്തിൽ ഏറ്റവും താഴെത്തട്ടിൽ ഉള്ളവർക്ക് പ്രയോജനം പകരും വിധം കൂടുതൽ കാര്യക്ഷമം ആക്കണമെന്ന് പ്രസിഡന്റ്‌ അഭിപ്രയപെട്ടു. വിവിധ വാർഡുകളിൽ നിന്നുള്ള 60 ഓളം പേര് സെമിനാറിൽ പങ്കെടുത്തു. വൈസ് പ്രസിഡന്റ്‌ റിനി വിൽ‌സൺ, പഞ്ചായത്ത് മെമ്പർമാർ, അസിസ്റ്റന്റ് സെക്രട്ടറി അനിൽകുമാർ, ജൻഡർ ഓഫീസർ റെജി, തുഷാര എന്നിവർ നേതൃത്വം നൽകി.

uzhavoor news
Advertisment