രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കണം: ജോസ് കെ മാണി

New Update

publive-image

Advertisment

കോട്ടയം:കോട്ടയം, ഇടുക്കി, ജില്ലകളിൽ തുടരുന്ന കനത്ത മഴയിലും ഉരുൾപൊട്ടലിലും മനുഷ്യ ജീവനും സ്വത്തിനും നാശനഷ്ടങ്ങൾ സംഭവിച്ച പശ്ചാത്തലത്തിൽ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണമെന്ന് ജില്ലാ ഭരണകൂടത്തോടും, റവന്യൂ വകുപ്പിനോടും കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി ആവശ്യപ്പെട്ടു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സാധ്യമായ എല്ലാ സംവിധാനങ്ങളും ഉപയോഗിക്കണം.

കോട്ടയം ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിൽ വൻ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ദുരന്തത്തിൽ കാണാതായ വരെ കണ്ടെത്താൻ അടിയന്തിര നടപടികൾ സ്വീകരിക്കണം.
ഉരുൾപൊട്ടൽ ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ജനങ്ങളെ മാറ്റിപാർപ്പിക്കണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു.

kottayam news
Advertisment