/sathyam/media/post_attachments/rOTMLoVSCM4ZBbKF93aC.jpg)
പാലാ: പാലാ കടപ്പാട്ടൂർ ദേവസ്വത്തിന്റെ ആഭിമുഖ്യത്തിൽ, മീനച്ചിലാർ തീരസംരക്ഷണ പദ്ധതിക്ക് ഇന്ന് തുടക്കം കുറിച്ചു. തീരത്തെ ബലപ്പെടുത്തുന്നതോടൊപ്പം, ഭംഗിയും നൽകുന്ന മുളങ്കാട് എന്നതാണ് ആശയം.
ദേവസ്വത്തിന്റെ മുന്നൂറ് മീറ്ററോളം വരുന്ന ആറ്റു തിട്ടയിൽ ഒന്നരമീറ്റർ അകലത്തിൽ ഇരുനൂറ് മുളം തൈകളാണ് നട്ടുവളർത്തുക. ടുൽഡ ഇനത്തിലുള്ള മുളയിനമാണ് ഇവിടേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. താരതമ്യേന വളരെ കുറഞ്ഞ പരിപാലനം മതിയായ ഇവ അഞ്ചാം വർഷം ഇടതൂർന്ന് പൂർണ്ണ വളർച്ചയിലെത്തുന്നു എന്നതാണ് പ്രത്യേകത.
ഒരു പക്ഷേ, കേരളത്തിൽ ആദ്യമായാവും നദീതീര സംരക്ഷണത്തിന് ഇത്തരമൊരു രീതി തെരഞ്ഞെടുക്കുന്നത്. പദ്ധതിക്ക് വേണ്ട സാങ്കേതിക നിർദ്ദേശo നൽകുന്നതും വേണ്ട മുളം തൈകൾ എത്തിച്ചു നൽകുന്നതും വയനാട് കേന്ദ്രമായുള്ള വേൾഡ് ഓഫ് ബാംബൂസാണ്.
പദ്ധതിയുടെ തുടക്കം വിജയദശമി ദിനമായ ഇന്ന് രാവിലെ 11 മണിക്ക് ദേവസ്വം പ്രസിഡന്റ് സി.പി.ചന്ദ്രൻ നായർ നിർവ്വഹിച്ചു. ചടങ്ങിൽ ദേവസ്വം സെക്രട്ടറി എസ്.ഡി. സുരേന്ദ്രൻ നായർ, ട്രെഷറർ സാജൻ ഇടച്ചേരിൽ, ബാബുരാജ് വയനാട്, അനൂപ് ട നായർ, ഗോപാലകൃഷ്ണൻ നായർ പുതിയ വീട്ടിൽ, ജോയ് മൂക്കൻ തോട്ടം എന്നിവർ സാന്നിധ്യം വഹിച്ചു.