ഉഴവൂരിൽ മത്സ്യഫെഡിന്റെ മൊബൈൽ മാർട്ട് പ്രവർത്തനം ആരംഭിച്ചു

New Update

publive-image

ഉഴവൂര്‍:ശുദ്ധവും രാസവസ്തുക്കൾ കലരാത്തതുമായ പച്ചമത്സ്യം പൊതുജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മത്സ്യഫെഡ് സംസ്ഥാനത്ത് നടപ്പാക്കിയ അന്തിപ്പച്ച ഫിഷറ്റേറിയൻ മൊബൈൽ മാർട്ടിന്റെ യൂണിറ്റ് ഉഴവൂർ പഞ്ചായത്തിൽ മോനിപ്പള്ളി, ഉഴവൂർ എന്നിവിടങ്ങളിൽ പ്രവർത്തനം ആരംഭിച്ചു.

Advertisment

publive-image

മൊബൈൽ മാർട്ടിന്റെ ഉദ്ഘാടനം വൈസ് പ്രസിഡന്റ് റിനി വിൽസൺന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ നിർവഹിച്ചു. ന്യൂജന്റ് ജോസഫ് (വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ), തങ്കച്ചൻ കെ എം (ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ) എന്നിവർ ചേർന്ന് ആദ്യ വിൽപ്പന നിർവഹിച്ചു.

publive-image

മത്സ്യഫെഡ് കോട്ടയം ജില്ലാ മാനേജർ നിഷാ പി, ഉഴവൂർ പഞ്ചായത്ത് അംഗങ്ങളായ ജസീന്ത പൈലി, സുരേഷ് വി ടി, അഞ്ചു പി ബെന്നി, സിറിയക് കല്ലടയിൽ, ബിനു ജോസ്, ഏലിയാമ്മ കുരുവിള, മേരി സജി, ബിൻസി അനിൽ, ശ്രീനി തങ്കപ്പൻ സെക്രട്ടറി സുനിൽ എസ് മറ്റ് മൽസ്യഫെഡ് ഉദ്യോഗസ്ഥരും പങ്കെടുത്തു. കൊച്ചി ഹാർബർ ൽ നിന്നും വിവിധ സ്ഥലങ്ങളിൽ മത്സ്യഫെഡ് നേരിട്ട് നടത്തുന്ന ഫാർമുകളിൽ നിന്നും ഉള്ള മത്സ്യമാണ് വിൽപ്പനക്കെത്തുന്നത്.

publive-image

എല്ലാ ശനി യാഴ്ചകളിലും രാവിലെ 8 മുതൽ 9:30വരെ ഉഴവൂർ ടൗൺലും 9.45 മുതൽ 11 വരെ മോനിപ്പള്ളി കുരിശുപള്ളിക്ക് സമീപവും മൊബൈൽ മാർട്ട് പ്രവർത്തിക്കും.

ഉഴവൂരിലേക്കു കൂടുതൽ സർക്കാർ സംവിദാനങ്ങളെ എത്തിക്കാനുള്ള ശർമങ്ങൾ തുടരും എന്നും മത്സ്യഫെഡ് ന്റെ സ്ഥിരം വില്പനയുള്ള ബ്രാഞ്ച്, കുടുംബശ്രീയുടെ കേരള ചിക്കൻ അടക്കമുള്ള നല്ല മത്സ്യവും മാംസവും ലഭിക്കുന്ന പ്രസ്ഥാനങ്ങൾ ആരംഭിക്കും എന്നും പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ പറഞ്ഞു.

uzhavoor news
Advertisment