New Update
Advertisment
പാലാ:മീനച്ചിൽ പഞ്ചായത്ത് നാലാം വാർഡിൽ പൂവത്തോട് കവലയിൽ കേരള കോൺഗ്രസ് എം പതാക ദിനത്തോടനുബന്ധിച്ച് ഉയർത്തിയ കൊടിയും കൊടിമരവും സാമൂഹ്യവിരുദ്ധർ നശിപ്പിച്ചതായി പരാതി.
കേരള കോൺഗ്രസ് എം ൻറെ വളർച്ചയിൽ വിറളി പിടിച്ച സാമൂഹ്യ വിരുദ്ധരാണ് ഇതിന് പിന്നിൽ എന്ന് കേരള കോൺഗ്രസ് എം സംസ്ഥാന സെക്രട്ടറി അഡ്വ. ജോസ് ടോം പറഞ്ഞു. സംഭവത്തിൽ കേരള കോൺഗ്രസ് എം മീനച്ചിൽ നാലാം വാർഡ് പ്രസിഡൻറ് സണ്ണി ഞായർകുളം ബിബിൻ മരങ്ങാട്ട് എന്നിവരുടെ നേതൃത്വത്തിൽ വാർഡ് കമ്മിറ്റി പ്രതിഷേധിച്ചു.
വിവിധ പാർട്ടികൾ തമ്മിലുള്ള സഹിഷ്ണുത തകർക്കുവാനുള്ള ശ്രമമാണ് സാമൂഹ്യവിരുദ്ധരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും വാർഡ് പ്രതിനിധികൾ പറഞ്ഞു. മദ്യപരുടെയും സാമൂഹിക വിരുദ്ധരുടെയും കേന്ദ്രമായി മാറിയ പൂവത്തോട് പരിസരപ്രദേശങ്ങളിലും
പോലീസ് രാത്രികാല പരിശോധന ശക്തമാക്കണമെന്നും വാർഡ് കമ്മിറ്റി ആവശ്യപ്പെട്ടു.