കേരള കർഷക സംഘം ഉഴവൂർ കൺവെൻഷൻ സംഘടിപ്പിച്ചു

New Update

publive-image

ഉഴവൂർ: കേരള കർഷക സംഘം ഉഴവൂർ കൺവെൻഷൻ സംഘടിപ്പിച്ചു. കേന്ദ്രസർക്കാരിൻ്റെ കർഷക വിരുദ്ധ നയങ്ങൾ അവസാനിപ്പിക്കുന്നത് വരെ കേരളാ കർഷകസംഘം ഡൽഹിയിലെ കർഷക സമരത്തിന് നേതൃത്വം നൽകുമെന്ന് കർഷക സംഘം പാലാ ഏരിയാ കമ്മിറ്റി സെക്രട്ടറി വി.ജി വിജയകുമാർ പറഞ്ഞു. കർഷകസംഘം ഉഴവൂർ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Advertisment

ടി.എൻ ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. എബ്രാഹം സിറിയക്ക്,പി.ജെ വർഗീസ്, ഷെറി മാത്യു, കെ സജീവ് കുമാർ, കെ .ജി രാഘവൻ, സജിമോൻ കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി ടി.എൻ ജയപ്രകാശ് (പ്രസിഡന്റ്), പി. എൻ രാമകൃഷ്ണൻ, അനീൽ ടി.എൻ (വൈസ് പ്രസിഡന്റ് മാർ), എബ്രാഹം സിറിയക്ക് (സെക്രട്ടറി), പിയൂഷ് മാത്യു, പി.കെ ബാബു (ജോയിന്റ് സെക്രട്ടറി മാർ), സജിമോൻ കുര്യാക്കോസ് (ഖജാൻജി), സോമൻ കെ.എസ്,രവി പി.ആർ, സജീവ് ഇ. ആർ, വി.യു ശ്രീധരൻ, മനോജ് എ.എസ്, സതീഷ് ടി.കെ എന്നിവരെ തെരഞ്ഞെടുത്തു.

uzhavoor news
Advertisment