കോട്ടയം ജില്ലാ സീനിയർ നെറ്റ് ബോൾ ചാമ്പ്യൻഷിപ്പ്; ദൈവമാതാ കോളേജ് ജേതാക്കൾ

New Update

publive-image

കുറവിലങ്ങാട്:കുറവിലങ്ങാട് ദേവമാതാ കോളേജിൽ വെച്ച് നടന്ന കോട്ടയം ജില്ലാ നെറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ ദേവമാതാ കോളേജ് ഒന്നാം സ്ഥാനവും ചേർപ്പുങ്കൽ ഹോളിക്രോസ് രണ്ടാം സ്ഥാനവും വനിതാ വിഭാഗത്തിൽ ദേവമാതാ കോളേജ് ഒന്നാം സ്ഥാനവും ലെജൻഡ്സ് ക്ലബ് പ്ലാസനാൽ രണ്ടാം സ്ഥാനവും നേടി.

Advertisment

മത്സരങ്ങളുടെ ഉദ്ഘാടനം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് ബൈജൂ ഗുരുക്കൾ നിർവഹിച്ചു. നെറ്റ് ബോൾ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റും ഒബ്സർവേറുമായ ഡോക്ടർ അനിൽ തോമസ് കോശി, ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ ക്യാപ്റ്റൻ സതീഷ് തോമസ്, കോട്ടയം ജില്ലാ നെറ്റ് ബോൾ അസോസിയേഷൻ സെക്രട്ടറി പ്രൊഫസർ സുനിൽ തോമസ്, ട്രഷറർ സെൻ എബ്രഹാം, ജോയിന്റ് സെക്രട്ടറി ബൈജു ജേക്കബ്, വൈസ് പ്രസിഡണ്ട് പ്രസിദ്ധ മാത്യു എന്നിവർ പ്രസംഗിച്ചു.

kottayam news
Advertisment