കര്‍ഷക സംഘം മരങ്ങാട്ടുപിള്ളി മേഖലാ സമ്മേളനം നടത്തി

New Update

publive-image

മരങ്ങാട്ടുപിള്ളി: കേന്ദ്ര സര്‍ക്കാരിന്‍റെ കര്‍ഷക ദ്രോഹ നടപടികള്‍ക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭ സമരങ്ങളില്‍ അണിചേരുവാന്‍ എല്ലാ വിഭാഗം ജനങ്ങളും തയ്യാറാകണമെന്ന് കുറിച്ചിത്താനത്ത് ചേര്‍ന്ന കര്‍ഷക സംഘം മരങ്ങാട്ടുപിള്ളി മേഖലാ സമ്മേളനം അഭ്യര്‍ത്ഥിച്ചു.

Advertisment

കര്‍ഷക സംഘം പാലാ ഏരിയാ സെക്രട്ടറി വി.ജി. വിജയകുമാര്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റിയംഗം പി.ജെ വര്‍ഗ്ഗീസ്, ഏരിയാ വെെ.പ്രസിഡന്‍റ് എ.എസ് ചന്ദ്രമോഹനന്‍, ഉഷാ ഹരിദാസ് എന്നിവര്‍ പ്രസംഗിച്ചു. എം.ആര്‍ രാജേന്ത് അദ്ധ്യക്ഷനായിരുന്നു. എസ്.പി രാജ്മോഹന്‍ സ്വാഗതവും ടി.എന്‍ ജയന്‍ നന്ദിയും പറഞ്ഞു.

എസ്.പി രാജ്മോഹന്‍ (പ്രസിഡന്‍റ്), എ.ആര്‍.തമ്പി, സി.വി.ജോര്‍ജ് (വെെ.പ്രസിഡന്‍റുമാര്‍), എ. തുളസീദാസ് (സെക്രട്ടറി), കെ.കെ. നാരായണന്‍, എം.ആര്‍. രാജേന്ത് (ജോ.സെക്രട്ടറിമാര്‍), കെ.എന്‍ വിജയകുമാര്‍ (ട്രഷറര്‍) എന്നിവര്‍ ഭാരവാഹികളായി മേഖലാ കമ്മറ്റി പുനഃസംഘടിപ്പിച്ചു.

Advertisment