എം.സി. റോഡിൽ പുതുവേലി ആച്ചിക്കൽ ഭാഗത്ത് റബ്ബർ കയറ്റി വന്ന ലോറി മറിഞ്ഞു

New Update

publive-image

കോട്ടയം: എം.സി.റോഡിൽ പുതുവേലി ആച്ചിക്കൽ ഭാഗത്ത് ചരക്ക് ലോറി മറിഞ്ഞു. ബുധനാഴ്‌ചവൈകിട്ട് ആറിനാണ് അപകടം. കോട്ടയത്ത് നിന്ന് ഡൽഹിയിലേക്ക് റബ്ബർ കയറ്റി എത്തിയ വലിയ ചരക്ക് ലോറി അച്ചിക്കൽ വലിയ വളവിൽ മറിയുകയായിരുന്നു.

Advertisment

ഡ്രൈവർ തമിഴ്നാട് നാമക്കൽ സ്വദേശി ശെൽവിന് (42) പരിക്കേറ്റു. മുൻഭാഗത്തെ ചില്ല് തകർത്താണ് ശെൽവും സഹായിയും രക്ഷപെട്ടത്.

NEWS
Advertisment