ഉഴവൂർ ഗ്രാമപഞ്ചായത്ത് മെഷീൻ വാള്‍ വിതരണം ചെയ്തു

New Update

publive-image

ഉഴവൂര്‍: ഉഴവൂർ ഗ്രാമപഞ്ചായത്ത് ഈ വർഷത്തെ വാർഷികപദ്ധതിയിൽ എസ് ടി വിഭാഗത്തിൽ ഉൾപ്പെടുത്തിയ മെഷീൻ വാൾ വിതരണം ചെയ്തു. എസ് ടി വിഭാഗത്തിൽ ഉള്ള മൂന്ന് ഗുണഭോക്താക്കൾക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ മെഷീൻ വാൾ വിതരണം ചെയ്തു. ഈ കോവിഡ് കാലഘട്ടത്തിൽ തൊഴിൽ ഇല്ലായ്മ മൂലം ആളുകൾ വിഷമിക്കുന്ന സാഹചര്യത്തിൽ ഈ തൊഴിൽ ഉപകരണം സമൂഹത്തിന്റെയും സ്വന്തം കുടുംബത്തിന്റെയും ഉന്നമനത്തിനായി ഉപയോഗിക്കാൻ സാധിക്കട്ടെ എന്ന് പ്രസിഡന്റ്‌ അഭിപ്രായപ്പെട്ടു.

Advertisment

publive-image

പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ റിനി വിൽ‌സൺ, സ്ഥിരസമിതി അധ്യക്ഷന്മാരായ ന്യൂജന്റ് ജോസഫ്, തങ്കച്ചൻ കെ എം, അഞ്ചു പി ബെന്നി, മെമ്പർമാരായ ജസീന്ത പൈലി, സുരേഷ് വി ടി, സിറിയക് കല്ലടയിൽ, ബിനു ജോസ്, ഏലിയാമ്മ കുരുവിള, മേരി സജി, ബിൻസി അനിൽ, ശ്രീനി തങ്കപ്പൻ സെക്രട്ടറി സുനിൽ എസ്, അസിസ്റ്റന്റ് സെക്രട്ടറി അനിൽകുമാർ എന്നിവർ നേതൃത്വം നൽകി.

kottayam news uzhavoor news
Advertisment