മരങ്ങാട്ടുപിള്ളി കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ ഭാരതീയ പ്രകൃതികൃഷി പദ്ധതി മരങ്ങാട്ടുപിള്ളി മൈക്രോ ക്ലസ്റ്ററിൻ്റെ ഉദ്ഘാടനവും പരിശീലന പരിപാടിയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ ഉദ്ഘാടനം നിര്‍വഹിച്ചു

New Update

publive-image

മരങ്ങാട്ടുപിള്ളി:മരങ്ങാട്ടുപിള്ളി കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ ഭാരതീയ പ്രകൃതികൃഷി പദ്ധതി (ബിപികെപി) മരങ്ങാട്ടുപിള്ളി മൈക്രോ ക്ലസ്റ്ററിൻ്റെ ഉദ്ഘാടനവും പരിശീലന പരിപാടിയും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിർമല ദിവാകരൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

ഉഴവൂർ കൃഷി അസിസ്റ്റൻറ് ഡയറക്ടർ ഹാപ്പി മാത്യു പദ്ധതി വിശദീകരണം നടത്തി. എസ്.എല്‍.ആര്‍.പി എ.എസ് ചന്ദ്രമോഹൻ പരിശീലനത്തിന് നേതൃത്വം നൽകി.

publive-image

വികസനകാരൃ സമിതി അദ്ധ്യക്ഷൻ തുളസീദാസ്, സമിതി അദ്ധ്യക്ഷ ഉഷാ രാജു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സന്തോഷ് കുമാർ, സിറിയക്, ലിസി ജോർജ്, സാലിമോൾ തോട്ടപ്പനാൽ, ബെനറ്റ് പി മാത്യു, എല്‍.ആര്‍.പി ജോസ്മോൻ ജേക്കബ് , സി.ആര്‍.പി ജെസ്വിൻ ജോർജ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീകുമാർ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ കർഷക പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

kottayam news
Advertisment