/sathyam/media/post_attachments/YP5h3VgpEUtA4Lsn5Ov4.jpg)
പാലാ: വി.ജെ ജോസഫ് (ഔസേപ്പച്ചൻ) (82) വില്ലൻ കല്ലേൽ നിര്യാതനായി. മാണി സാറിന്റെ സമകാലികൻ ആയിരുന്നു ഇദ്ദേഹം. ആദ്യകാല കേരളാ കോൺഗ്രസുകാരൻ. ഔസേപ്പച്ചൻ ചേട്ടൻ പാർട്ടിയുടെ ചുമതലയിൽ ഇരിക്കുമ്പോൾ ആണ് ഇന്ന് കാണുന്ന തേവർ മറ്റം പാലം മാണി സാറിന്റെ ഫണ്ടിൽ നിർമിച്ചത്. മുത്തോലി ഈസ്റ്റ് സിഎസ്ബി മുൻ ഭരണസമിതിയംഗമാണ്. പന്തത്തല-വെള്ളിയേപ്പള്ളി കർഷക യൂണിയൻ മുൻ ഭരണ സമിതിയംഗവുമാണ്. കേരള കോൺഗ്രസ് (എം) വാർഡ് പ്രസിഡൻ്റായിരുന്നു.
അതിരമ്പുഴ പേമല കുന്നക്കാട്ട് ത്രേസ്യാമ്മയാണ് ഭാര്യ. മക്കൾ: ജോഷി (റിട്ട. ടീച്ചർ എഎച്ച്എംഎസ് തിരൂർക്കാട്), ബെന്നി ഷാജി (എച്ച്സിഎച്ച്എസ്എസ് ചേർപ്പുങ്കൽ, കേരള കോൺഗ്രസ് (എം) മുത്തോലി മണ്ഡലം സെക്രട്ടറി), സ്വപ്ന കൊല്ലറാത്ത്, ബിജു (റിട്ട. ആര്‍മി), സുരേഷ് (കാനഡ), സോണിയ കിരീക്കാട്ട്.
മരുമക്കൾ: റോസമ്മ ഇരട്ട മുണ്ടക്കൽ (നടവയൽ), ഷൈനി പാനൽ (പൊൻകുന്നം), ജിജി താഴത്തു കുന്നേൽ (പൂവരണി), മാത്യു കൊല്ലറാത്ത്, (ചെമ്പിളാവ്), ജിമോൾ പൊരിയത്ത് (മൂലമറ്റം), സീമ മാറശ്ശേരിൽ (പലക്കാട്), ജോബി കീരിക്കാട്ട്, (മൈലക്കൊമ്പ്). സംസ്കാരം പിന്നീട്.