കേരള കോണ്‍ഗ്രസ് (എം) പ്രാദേശിക നേതാവ് വെള്ളിയേള്ളി വില്ലൻകല്ലേൽ വി.ജെ ജോസഫ് (ഔസേപ്പച്ചൻ) നിര്യാതനായി

New Update

publive-image

പാലാ: വെള്ളിയേള്ളി വില്ലൻകല്ലേൽ വി.ജെ ജോസഫ് (ഔസേപ്പച്ചൻ -82) നിര്യാതനായി. മുത്തോലി ഈസ്റ്റ് എസ്.സി.ബി മുൻ ഭരണസമിതിയംഗമാണ്. പന്തത്തല-വെള്ളിയേപ്പള്ളി കർഷക യൂണിയൻ മുൻ ഭരണ സമിതിയംഗവുമാണ്. കേരള കോൺഗ്രസ് (എം) വാർഡ് പ്രസിഡൻ്റായിരുന്നു. അതിരമ്പുഴ പേമല കുന്നക്കാട്ട് ത്രേസ്യാമ്മയാണ് ഭാര്യ.

Advertisment

മക്കൾ: ജോഷി (റിട്ട. ടീച്ചർ എഎംഎച്ച്എസ് തിരൂർക്കാട്), ബെന്നി, ഷാജി (എച്ച്സിഎച്ച്എസ്എസ് ചേർപ്പുങ്കൽ, കേരള കോൺഗ്രസ് (എം) മുത്തോലി മണ്ഡലം സെക്രട്ടറി), സ്വപ്ന കൊല്ലറാത്ത്, ബിജു (റിട്ട. ആര്‍മി), സുരേഷ് (കാനഡ), സോണിയ കിരീക്കാട്ട്.

മരുമക്കൾ: റോസമ്മ ഇരട്ട മുണ്ടക്കൽ നടവയൽ, ഷൈനി പാനാൽ പൊൻകുന്നം, ജിജി താഴത്തു കുന്നേൽ പൂവരണി, മാത്യു കെല്ലറാത്ത് ചെമ്പിളാവ്, ജിമോൾ പൊരിയത്ത് മൂലമറ്റം, സീമ മാറാശ്ശേരിൽ പാലക്കാട്, ജോബി കീരിക്കാട്ട് മൈലക്കൊമ്പ്.

മൃതദേഹം വ്യാഴാഴ്ച 5 പിഎമ്മിന് ഭവനത്തിൽ കൊണ്ടുവരുന്നതും സംസ്കാരം വെള്ളിയാഴ്ച 12 മണിക്ക് ഭവനത്തിൽ പ്രാർത്ഥനകൾക്കു ശേഷം പാലാ സെൻ്റ് തോമസ് കത്തീഡ്രലിൽ നടത്തപ്പെടും.

obit news
Advertisment