/sathyam/media/post_attachments/an9eQkaci1BMHVTpDyJg.jpg)
മുസ്‌ലിം സർവീസ് സൊസൈറ്റി ചങ്ങനാശേരി യൂണിറ്റ് പുതിയ ഭാരവാഹികള്‍: കെ.എം രാജ പ്രസിഡന്റ്, കെ.എസ് ഹലീൽ റഹിമാൻ സെക്രട്ടറി
ചങ്ങനാശേരി: മുസ്‌ലിം സർവീസ് സൊസൈറ്റി ചങ്ങനാശേരി യൂണിറ്റ് പുതിയ ഭാരവാഹികളായി കെ.എം രാജ പ്രസിഡന്റ്, കെ.എസ് ഹലീൽ റഹിമാൻ സെക്രട്ടറി, പി.റ്റി സിനാജ് ട്രെഷറർ എന്നിവരെ തെരെഞ്ഞെടുത്തു. പി.എ സാദിക്ക്, എം.യൂ അബ്ദുൽ റസാഖ്, വൈസ് പ്രസിഡന്റ്മാർ എ ജലാലുക്കുട്ടി, അനസ് അഹമ്മദ്, ജോയിന്റ് സെക്രട്ടറിമാർ ഓഡിറ്റർമാരായി കെ ഷാജി, എം.എ ജാബിർ എന്നിവരെയും സംസ്ഥാന കൗൺസിൽ അംഗമായി എൻ ഹബീബിനെയും തിരഞ്ഞെടുത്തു.
എം.എച്ച് ഹനീഫ റിട്ടേണിംഗ് ഓഫീസർ ആയിരുന്നു. കെ.എസ് ഹലീൽ റഹിമാന്റെ അധ്യക്ഷതയിൽ കൂടിയ വാർഷിക പൊതുയോഗത്തിൽ സെക്രട്ടറി എ ജെവാദ് റിപ്പോർട്ടും ട്രെഷറർ നസീർ വെറൈറ്റി കണക്കും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി എൻ ഹബീബ് മുഖ്യ പ്രഭാഷണംനടത്തി. നജീബ് പത്താൻ ഇ ആർ റഷീദ് പി.എ സാലി തുടങ്ങിയവർ പ്രസംഗിച്ചു.