കേരള കോണ്‍ഗ്രസുകളുടെ ചരിത്രത്തില്‍ മീനച്ചില്‍ പഞ്ചായത്തില്‍ നിന്നും രണ്ടാമനായി കെഎസ്‌സി സംസ്ഥാന പദവിയിലെത്തി ടോബി സെബാസ്റ്റ്യന്‍. മീനച്ചിലില്‍ നിന്നും ടോബിനെ പദവി തേടിയെത്തിയത് ഡിജോ കാപ്പനുശേഷം 3 പതിറ്റാണ്ടുകള്‍ക്കപ്പുറം !

New Update

publive-image

പാലാ: കേരള കോണ്‍ഗ്രസിന് മുന്‍തൂക്കമുള്ള ഗ്രാമപഞ്ചായത്തുകളില്‍ ഒന്നാണ് മീനച്ചില്‍ പഞ്ചായത്ത്. കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ഒരു കാലത്തെ തീപ്പൊരികളായിരുന്ന ഡിജോ കാപ്പന്‍, അഡ്വ. ജോസ് ടോം തുടങ്ങിയ നേതാക്കളൊക്കെ മീനച്ചില്‍ പഞ്ചായത്തില്‍ നിന്നായിരുന്നു.

Advertisment

എന്നാല്‍ മുഖ്യധാരാ കേരള കോണ്‍ഗ്രസ് വിദ്യാര്‍ഥി, യുവജന പ്രസ്ഥാനങ്ങളുടെ അധ്യക്ഷ സ്ഥാനത്തേയ്ക്ക് എത്താന്‍ മീനച്ചിലില്‍ നിന്നുള്ള അധികം നേതാക്കള്‍ക്കൊന്നും സാധിച്ചിട്ടില്ല. 80 കളില്‍ സംഘടനയില്‍ മത്സരത്തിലൂടെ കെ എസ് സി അദ്ധ്യക്ഷനായ ഡിജോ കാപ്പന് മാത്രമാണ് ഇതുവരെ ആ ഭാഗ്യം ലഭിച്ചത്.

എന്നാല്‍ കേരള സ്റ്റുഡന്‍റ് കോണ്‍ഗ്രസ് എമ്മിന്‍റെ പുതിയ അധ്യക്ഷന്‍ ടോബി തൈപ്പറമ്പിലിലൂടെ ഇത്തവണ ആ ചരിത്രം വീണ്ടും കുറിച്ചിരിക്കുകയാണ് കേരള കോണ്‍ഗ്രസ്.

മീനച്ചില്‍ പഞ്ചായത്തില്‍ നിന്നുള്ള രണ്ടാമത്തെ കെഎസ്‌സി സംസ്ഥാന അധ്യക്ഷനാണ് ടോബി. പിന്നീട് ഡിജോ കാപ്പന്‍ തന്നെ കേരളാ കോണ്‍ഗ്രസ് പിള്ള വിഭാഗത്തിന്‍റെ യൂത്ത് ഫ്രണ്ട് സംസ്ഥാന അധ്യക്ഷനും ആയിട്ടുണ്ട്

ഇടമറ്റം സ്വദേശിയായ ടോബി പാലാ സെന്‍റ് തോമസ് കോളേജില്‍ നിന്നും ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. അതിനു ശേഷം പാലാ സെൻ്റ് തോമസ് കോളേജ് ഓഫ് ടീച്ചർ എഡുക്കേഷനിൽ നിന്ന് ബിഎ‍ഡും മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്ന് എംഎഡും ബിരുദങ്ങൾ നേടി.

കെഎസ്‌സി മീനച്ചില്‍ മണ്ഡലം പ്രസിഡന്‍റ് പദവിയിലൂടെയാണ് നേതൃത്വ രംഗത്തേയ്ക്ക് കടന്നുവന്നത്. പിന്നീട് കെഎസ്‌സിയുടെ ജില്ലാ ഓഫീസ് ചാര്‍ജും ജനറല്‍ സെക്രട്ടറിയും ജില്ലാ പ്രസിഡന്‍റുമായി. ജില്ലാ അധ്യക്ഷ പദവിയില്‍ നിന്നാണ് ഇപ്പോള്‍ സംസ്ഥാന അധ്യക്ഷ പദവിയിലെത്തിയിരിക്കുന്നത്.

ആബേഷ് അലോഷ്യസ് സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്നും യൂത്ത് ഫ്രണ്ടിലേയ്ക്ക് മാറിയ ഒഴിവിലാണ് ടോബിയുടെ തെരഞ്ഞെടുപ്പ്.

Advertisment