Advertisment

ന്യൂനപക്ഷ മോർച്ച കേരളം: പാലായില്‍ ആന്‍റി നർകോട്ടിക് സെമിനാർ സംഘടിപ്പിച്ചു

New Update

publive-image

Advertisment

പാലാ: നാർക്കോട്ടിക്സ് വ്യാപനം തടയുവാൻ ആരോഗ്യപരമായ നിയമനിർമാണം നടത്തണമെന്ന്

കർഷക മോർച്ച ദേശീയ വൈസ് പ്രസിഡണ്ട് എസ്. ജയസൂര്യൻ ആവശ്യപ്പെട്ടു. ന്യൂനപക്ഷമോർച്ച പാലായിൽ സംഘടിപ്പിച്ച ആന്‍റി നർക്കോട്ടിക് സെമിനാറിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

അഡ്വക്കേറ്റ് പി. ജെ. തോമസ് 'ആൻറി നർക്കോട്ടിക്സ് ' എന്ന വിഷയാവതരണം നടത്തി. സെമിനാറിൽ ന്യൂനപക്ഷമോർച്ച സംസ്ഥാന പ്രസിഡൻറ് ജിജി ജോസഫ് അധ്യക്ഷത വഹിച്ചു.

ബിജെപി കോട്ടയം ജില്ലാ പ്രസിഡൻറ് ലിജിൻ ലാൽ, ന്യൂനപക്ഷ മോർച്ച ദേശീയ നിർവാഹക സമിതി അംഗം സുമിത് ജോർജ് മുണ്ടത്താനത്ത്, സംസ്ഥാന ജനറൽ സെക്രട്ടറി ജോസഫ് പടമാടൻ, മേഖലാ പ്രസിഡണ്ട് എൻ. ഹരി, മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് മീനാഭവൻ, ബിജെപി സംസ്ഥാന സമിതി അംഗം പ്രൊഫ. ബി.വിജയകുമാർ, ന്യൂനപക്ഷ മോർച്ച, ബിജെപി സംസ്ഥാന സമിതി അംഗം എൻ.കെ. ശശികുമാർ, ബിജെപി സംസ്ഥാന കൗൺസിൽ അംഗം സോമശേഖരൻ തച്ചേട്ട്, ബിജെപി ജില്ലാ കമ്മിറ്റി അംഗം എം. എം. ജോസഫ്, ഹിന്ദു മഹാസംഗമം സെക്രട്ടറി അഡ്വക്കേറ്റ് രാജേഷ് പല്ലാട്ട്, യുവമോർച്ച മണ്ഡലം പ്രസിഡണ്ട് മാഗി കല്ലറയ്ക്കൽ എന്നിവർ സംസാരിച്ചു.

pala news
Advertisment