/sathyam/media/post_attachments/ZUQJM6oreuRK4b5wUjJV.jpg)
കോഴാ: സമഗ്ര നെല്‍വിത്ത് ഉത്പാദനത്തിന്‍റെ ഭാഗമായി ഫാമിന്‍റെ ഇ - ബ്ലോക്ക് പാടശേഖരത്തില്‍ (കോഴാ ഞീഴൂര്‍ റോഡിന്‍റെ വലതുവശത്ത് 2.6 ഏക്കര്‍) യന്ത്രവത്കൃത നടീല്‍ നടത്തി കൃഷി ചെയ്തിട്ടുള്ള നെല്‍ച്ചെടികള്‍ക്ക് മുകളിലേയ്ക്ക് വ്യാഴാഴ്ച രാത്രിയില്‍ കക്കൂസ് മാലിന്യം വാഹനത്തില്‍ എത്തിച്ച് ഒഴുക്കി വിട്ട് കൃഷി നശിപ്പിച്ചു.
സാമൂഹ്യവിരുദ്ധരുടെ ഇത്തരം പ്രവ്യത്തികള്‍ മൂലം സ്ഥലത്തെ നെൽച്ചെടികള്‍ നശിക്കുകയും അതിന്റെ താഴ്വശത്തുള്ള 3.72 ഏക്കർ വരുന്ന പാടശേഖരത്ത് ഇറങ്ങി തൊഴിലാളികൾക്ക് കൃഷിപ്പണികൾ ചെയ്യുന്നതിന് സാധിക്കാത്ത അവസ്ഥയുമാണ്.
സംസ്ഥാന ഗവണ്മെന്റിന്റെ നെൽവിത്ത് ഉത്പാദന പദ്ധതി പ്രകാരം ചെയ്ത കൃഷി നശിച്ചുപോകുന്നതും കൃഷിപ്പണികൾ സമയബന്ധിതമായി നടപ്പിലാക്കാൻ സാധിക്കാതെ വരുന്നതു മൂലം ഉത്പാദനത്തിൽ കുറവു വരികയും വിത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് സാധിക്കാതെ വരികയും ചെയ്യും. ഈ സാഹചര്യത്തിൽ കുറ്റവാളികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് കോഴാ സ്റ്റേറ്റ് സീഡ് ഫാം സീനിയര്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍ ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us