New Update
/sathyam/media/post_attachments/HBNLuDrR2n0f83JmF5mg.jpg)
കോട്ടയം: കേരള കോൺഗ്രസ് എമ്മി ൻ്റെ വനിതാ വിഭാഗമായ കേരള വനിതാ കോൺഗ്രസ് (എം) സംസ്ഥാന പ്രസിഡണ്ടായി മുൻ കോട്ടയം ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന പെണ്ണമ്മ ജോസഫിനെ തെരഞ്ഞെടുത്തു. കോട്ടയത്ത് ചേർന്ന സംസ്ഥാന സമിതി യോഗമാണ് തെരഞ്ഞെടുപ്പു നടത്തിയത്.
Advertisment
പെണ്ണമ്മ ജോസഫ് റിട്ട. ഹെഡ്മിസ്ട്രസും മുൻ കോട്ടയം ജില്ലാ ബാങ്ക് ഡയറക്ടർ ബോർഡംഗം, ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സ്റ്റേറ്റ് അസിസ്റ്റൻ്റ് കമ്മീഷണർ, സംസ്ഥാന സാമൂഹ്യക്ഷേമ ബോർഡ് മെമ്പർ, ടീച്ചേഴ്സ് ഫ്രണ്ട് ജനറൽ സെക്രട്ടറി, വനിത കോൺഗ്രസ് പാലാ നിയോജക മണ്ഡലം പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2015ൽ സംസ്ഥാന അദ്ധ്യാപക അവാർഡ് ലഭിച്ചിട്ടുണ്ട്. പാലാ രൂപത പാസ്റ്ററൽ കൗൺസിൽ അംഗവുമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us